ഒരു സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം സംഗീതം തന്നെയാണ് അയാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന്. തന്‍റെ പിറന്നാൾ ദിവസം മകൻ സമ്മാനിച്ചതും അത്തരത്തിൽ ഒന്നാണ്. മകൻ നന്ദഗോപാൽ സ്വന്തമായി എഴുതി, ചിട്ടപ്പെടുത്തി ആലപിച്ച ഗാനത്തെ കുറിച്ചു വിവരിക്കുകയാണ് സംഗീത സംവിധായൻ എം. ജയചന്ദ്രൻ. ഏകദേശം ഒരു വർഷത്തോളമെടുത്ത് മകന് അവന്‍റെ ആദ്യ ഗാനം എന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ. അത്രക്കും ഹൃദ്യസ്ഥമായ ഗാനം, മകനിൽ വലിയ പ്രതീക്ഷ നൽകുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
"പ്രിയ സുഹൃത്തുക്കളേ,
എന്‍റെ മകൻ നന്ദഗോപാലിന്‍റെ ആദ്യ ഗാനം ‘സമ്മർ’, അവൻ എഴുതി, ചിട്ടപ്പെടുത്തി, അവതരിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ന് എന്‍റെ ജന്മദിനത്തിൽ അവൻ അത് ആലപിച്ചു. അവന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുത്തു... അവന്‍റെ ഹൃദയം ആ ഗാനത്തിൽ ഉൾക്കൊള്ളുന്നു!! സംഗീതത്തിൽ അവന് കഴിവുകൾ നൽകി അനുഗ്രഹിച്ചതിന് ഞാൻ സർവ്വശക്തനോട് നന്ദി പറയുന്നു. മകന് നല്ല സംഗീത വാസന ലഭിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അവൻ എന്റെ പാദങ്ങൾ പിന്തുടരുന്നില്ല എന്നതാണ് എനിക്ക് വളരെ ഇഷ്‌ടമായത്. അവൻ സ്വന്തം കഴിവിൽ വിശ്വസിക്കുന്നു. അവന്‍റെ ഗാനം ആദ്യം കേട്ടപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞു. അവനിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു." മകന്‍റെ ആദ്യ സംരംഭം ഉടൻ തന്നെ റിലീസ് ചെയ്യുമെന്നും അത് യഥാസമയം അറിയിക്കാമെന്നും എം. ജയചന്ദ്രൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
1995ല്‍ ചന്ത എന്ന ചിത്രത്തിലൂടെ ആണ് ജയചന്ദ്രൻ സിനിമാ സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. രജപുത്രന്‍, നാറാണത്ത് തമ്പുരാന്‍, നഗരവധു, വാല്‍ക്കണ്ണാടി, വെള്ളിനക്ഷത്രം, അകലെ, ബാലേട്ടന്‍, ഗൗരീശങ്കരം, സത്യം, മാമ്പഴക്കാലം, പെരുമഴക്കാലം, സെല്ലുലോയ്‌ഡ്, രതിനിർവേദം, പ്രണയം, മാമാങ്കം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം ജയചന്ദ്രനായിരുന്നു. സംഗീത സംവിധാനത്തിന് പുറമെ, ഗായകനായും മലയാളികൾക്ക് ജയചന്ദ്രനെ പരിചിതമാണ്. 2015ല്‍ എന്നു നിന്‍റെ മൊയ്തീനിലെ ഗാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. എട്ടു തവണ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.