ETV Bharat / sitara

സെറ്റ് തകര്‍ത്ത സംഭവത്തെ 'ചെറ്റത്തര'മെന്ന് വായിക്കാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

സംഭവത്തില്‍ സിനിമാലോകത്തുനിന്നും സംസ്കാരിക രംഗത്ത് നിന്നുമായി നിരവധിപേരാണ് ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്

lijo jose pellissery  ലിജോ ജോസ് പെല്ലിശ്ശേരി വാര്‍ത്തകള്‍  ലിജോ ജോസ് പെല്ലിശ്ശേരി സിനിമകള്‍  മിന്നല്‍ മുരളി സിനിമ  കുഞ്ചാക്കോ ബോബന്‍ വാര്‍ത്തകള്‍
സെറ്റ് തകര്‍ത്ത സംഭവത്തെ 'ചെറ്റത്തര'മെന്ന് വായിക്കാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
author img

By

Published : May 25, 2020, 6:30 PM IST

ലക്ഷകണക്കിന് രൂപമുടക്കി കാലടിയില്‍ പണിതീര്‍ത്ത ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തെ 'ചെറ്റത്തരമെന്ന് വായിക്കാ'മെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനായാണ് സെറ്റിട്ടത്. ഈ സെറ്റാണ് ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സംഭവത്തില്‍ സിനിമാലോകത്തുനിന്നും സംസ്കാരിക രംഗത്ത് നിന്നുമായി നിരവധിപേരാണ് ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.

'അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം... പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ച് വറ്റിക്കുകയായിരുന്നോ...?' ഇതായിരുന്നു ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് മിന്നല്‍ മുരളി അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. 'കൊറോണയേക്കാള്‍ വലിയ ദുരന്തമായ കുറേയെണ്ണം' എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.