നടന്‍ മോഹന്‍ലാലിന്‍റെ പ്രിയ സുഹൃത്തും നിര്‍മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ലാലേട്ടന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. താരകുടുംബത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം മകനും നടനുമായ പ്രണവ് മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്വര്‍ണ്ണ നിറമുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ലാലേട്ടന്‍റെ വേഷം. ലൈറ്റ് ക്രീം കളര്‍ കുര്‍ത്തയും കസവ് മുണ്ടുമണിഞ്ഞ് തനിനാടനായിരുന്നു പ്രണവ്. വെള്ളയും സില്‍വര്‍ കളറും കലര്‍ന്ന ടോപ്പും പലാസോ പാന്‍റുമായിരുന്നു സുചിത്ര ധരിച്ചിരുന്നത്. ഇത്തരം ആഘോഷ ചടങ്ങുകളില്‍ വളരെ അപൂര്‍വമായി മാത്രമാണ് പ്രണവ് പങ്കെടുക്കാറ്. അല്ലാത്തപക്ഷം താരം യാത്രയിലായിരിക്കും. ഒരു സഞ്ചാരി കൂടിയാണ് പ്രണവ് മോഹന്‍ലാല്‍.
- " class="align-text-top noRightClick twitterSection" data="
">
പെരുമ്പാവൂര്‍ സ്വദേശിയായ ഡോ. എമില്‍ വിന്‍സെന്‍റാണ് അനിഷയുടെ വരന്‍. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് മകളുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഡിസംബറിലായിരിക്കും വിവാഹം. മോഹന്‍ലാലിന്‍റെ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച് പിന്നീട് അദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായി മാറുകയും നടന്‍റെ നിര്‍മാണകമ്പനിയായ ആശിര്‍വാദ് സിനിമാസിന്‍റെ ഉത്തരവാദിത്വം വഹിക്കുകയും ചെയ്യുന്നയാളാണ് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദ് സിനിമാസിന്‍റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ആന്‍റണി പെരുമ്പാവൂര്‍.