കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ആദ്യ ചിത്രം നിഴലിന്‍റെ ട്രെയിലറെത്തി. സസ്‌പെൻസും ത്രില്ലറും ചേർത്ത് ഒരു അന്വേഷണചിത്രമാണ് നിഴൽ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പ്രശസ്ത എഡിറ്റർ അപ്പു എൻ. ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">
ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ സാന്നിധ്യമറിയിക്കുന്ന ചിത്രമാണ് നിഴൽ. എസ്. സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. മനു മഞ്ജിത്താണ് ഗാനരരചന. സംവിധായകനും അരുൺലാൽ എസ്.പിയും ചേർന്നാണ് ത്രില്ലർ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം. പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. അടുത്ത മാസം ഈസ്റ്റർ റിലീസിനോടനുബന്ധിച്ച് നിഴൽ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.