കളി കഴിഞ്ഞ് വിയർത്ത ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. വിയർത്ത് തീർക്കുന്നു...അതിനെ ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോക്ക് താഴെ കമന്‍റിൽ കുഞ്ചാക്കോ ബോബനെ ട്രോളി കമന്‍റുമായി എത്തിയിരിക്കുകയാണ് ജയസൂര്യ. വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ എന്നാണ് ചിത്രത്തിന് ജയസൂര്യ നൽകിയ മറുപടി.
ചാക്കോച്ചന്‍റെ ഫോട്ടോയും ജയസൂര്യയുടെ കമന്‍റും ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. സിനിമയിലും സിനിമക്ക് പുറത്തും അടുത്ത സുഹൃത്തുക്കൾ ആണ് ഇരുവരും. 20 വർഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും.
Also Read: ഡേവിഡിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു; മെസേജ് പങ്കുവച്ച് വിനയ് ഫോർട്ട്
കുഞ്ചാക്കോ ബോബൻ നായകനായ ദോസ്ത് എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ അഭിനയിച്ചുകൊണ്ടാണ് ജയസൂര്യ സിനിമയിലേക്ക് വന്നത്. പിന്നീട് സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിങ്സ്, 101 വെഡ്ഡിങ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം, ഷാജഹാനും പരീക്കുട്ടിയും, ഗുലുമാൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് തിരശീല പങ്കുവച്ചിട്ടുണ്ട്.