കൊല്ലം: കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. കൊട്ടാരക്കര വീട്ടിൽ വച്ചായിരുന്നു അന്ത്യം. പ്രശസ്‌ത സിനിമാതാരങ്ങളായ സായ് കുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. ബീന, കല, ഷൈല, ഗീത, ജയശ്രീ, ലൈല എന്നിവരും ശ്രീധരൻ നായർ- വിജയലക്ഷ്മി ദമ്പതികളുടെ മക്കളാണ്.
യുവനടന്മാരായ വിനു മോഹൻ, അനു മോഹൻ എന്നിവരാണ് ചെറുമക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലം മുളംകാടകത്ത് നടക്കും. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.