KGF 2 new poster in Yash birthday: പിറന്നാള്‍ നിറവില്‍ കെജിഎഫ് താരം യാഷ്. യാഷിന്‍റെ 36ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ കെജിഎഫ് 2ലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അപായ സൂചന നല്‍കുന്ന സിമ്പലിനൊപ്പം മാസ് ലുക്കിലുള്ള യാഷിന്‍റെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്‌റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
KGF 2 release: പുറത്തിറങ്ങിയ പോസ്‌റ്ററില്‍ ചിത്രത്തിന്‍റെ റിലീസ് തീയതിയിലും മാറ്റമില്ല. മുമ്പ് നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 14ന് തന്നെ കെജിഎഫ് 2 റിലീസിനെത്തും. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.
-
Caution⚠️ Danger ahead !
— Hombale Films (@hombalefilms) January 8, 2022 " class="align-text-top noRightClick twitterSection" data="
Birthday wishes to our ROCKY BHAI @Thenameisyash.#KGFChapter2 @prashanth_neel @VKiragandur @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7 @VaaraahiCC @excelmovies@AAFilmsIndia @DreamWarriorpic @PrithvirajProd #KGF2onApr14 #HBDRockingStarYash pic.twitter.com/TVeHXcsCzx
">Caution⚠️ Danger ahead !
— Hombale Films (@hombalefilms) January 8, 2022
Birthday wishes to our ROCKY BHAI @Thenameisyash.#KGFChapter2 @prashanth_neel @VKiragandur @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7 @VaaraahiCC @excelmovies@AAFilmsIndia @DreamWarriorpic @PrithvirajProd #KGF2onApr14 #HBDRockingStarYash pic.twitter.com/TVeHXcsCzxCaution⚠️ Danger ahead !
— Hombale Films (@hombalefilms) January 8, 2022
Birthday wishes to our ROCKY BHAI @Thenameisyash.#KGFChapter2 @prashanth_neel @VKiragandur @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7 @VaaraahiCC @excelmovies@AAFilmsIndia @DreamWarriorpic @PrithvirajProd #KGF2onApr14 #HBDRockingStarYash pic.twitter.com/TVeHXcsCzx
KGF cast and crew: 1980കളിലെ ഇന്ത്യയിലെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തില്‍ കെജിഎഫ്2 ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ദക്ഷിണേന്ത്യയിലെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത് സീ ഗ്രൂപ്പാണ്. പ്രശാന്ത് നീലാണ് സംവിധാനം.
യാഷിനെ കൂടാതെ ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കും. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാകും കെജിഎഫ്2ല്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുക. രവീണ ടണ്ടണ്‍, സൃനിധി ഷെട്ടി, മാളവിക അവിനാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
രാജ്യാന്തര തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കെജിഎഫിന്‍റെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് വെറുതെ ആകില്ലെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
Yash gets a KGF 2 themed cake: ഭാര്യ രാധിക പണ്ഡിത്, മക്കളായ ആര്യ, യാത്രവ് എന്നിവര്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ താരം ആഘോഷിച്ചത്. കെജിഎഫ് തീമിലുള്ള ഒരു കേക്കാണ് ഭാര്യ താരത്തിനായി ഒരുക്കിവച്ചത്. രാത്രി 12 മണിക്ക് തന്നെ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് താരം പിറന്നാള്‍ ആഘോഷിച്ചു. മക്കളും യാഷിന് പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നു. മക്കളുടെ കൈ മുദ്ര പതിച്ച പോസ്‌റ്ററും, ഫ്രൂട്ട് കേക്കുമാണ് അവര്‍ യാഷിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.
Also Read: Trisha Tests Covid Positive | 'വേദനാജനകമായ ഒരാഴ്‌ച' ; കൊവിഡിന്‍റെ പിടിയിലെന്ന് തൃഷ