2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കായുള്ള ചിത്രങ്ങൾ, 2020ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ചലച്ചിത്ര സംബന്ധിയായ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.
അക്കാദമി വെബ്സൈറ്റായ www.keralafilm.com എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. തപാലിൽ ലഭിക്കാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം നഗരത്തിലെ അക്കാദമിയുടെ ഓഫിസിൽ നിന്ന് നേരിട്ടും അപേക്ഷകൾ ലഭിക്കും.
Also Read: മലർവാടിയുടെ ഓർമകൾക്ക് 11 വയസ്; വിനീത് എന്ന സംവിധായകനും പിന്നെ നിവിനിസവും
അപേക്ഷകൾ 2021 ആഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫിസിൽ ലഭിക്കണം. കഥാചിത്രങ്ങൾ ഡി.സി.പി(അൺഎൻക്രിപ്റ്റഡ്) അല്ലെങ്കിൽ ബ്ലൂ റേ ആയിട്ടാണ് സമർപ്പിക്കേണ്ടത്.