ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈശോ എന്ന് പേരിട്ടതിലെ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫിലിം ചേംബർ.
ചിത്രം ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്‌തിട്ടില്ല. അതിനാല്‍ ഈശോ എന്ന പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ പ്രതികരിക്കുകയോ ഇടപെടുകയോ ഇല്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സംഘടനയിൽ പേര് രജിസ്റ്റര്‍ ചെയ്‌തിരിക്കണമെന്ന ചട്ടം അണിയറ പ്രവര്‍ത്തകര്‍ ലംഘിച്ചെന്നും കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ എക്‌സിക്യുട്ടീവ് യോഗം വിലയിരുത്തി.
More Read: ഈശോ വിവാദം: സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് മാക്‌ട
ഈശോയുടെ നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല. രജിസ്ട്രേഷൻ നടപടികൾ ക്യത്യമായി പാലിച്ചിട്ടില്ലെന്നും സംഘടനാഭാരവാഹികൾ പറയുന്നു.
അതിനാല്‍ ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്‍റെ അപേക്ഷ തള്ളുകയാണെന്നും ഫിലിം ചേംബർ അറിയിച്ചു.
ക്രിസ്‌ത്യൻ മതവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണമാണ് ഈശോക്ക് നേരെ ഉയർന്നത്.
എന്നാൽ പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടി നൽകിയ നാദിർഷ, ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കുക ചലച്ചിത്രസംഘടനയായ ഫെഫ്‌കയാണെന്ന് അറിയിച്ചിരുന്നു.