ധനുഷ്- മാരി സെൽവരാജ് ചിത്രം കർണൻ ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈമിൽ ഈ മാസം 14ന് റിലീസ് ചെയ്യും. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിയേറ്ററുകളിൽ റിലീസിനെത്തിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് കർണൻ. പരിയേറും പെരുമാൾ ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന് പ്രേക്ഷകർ വലിയ സ്വീകാര്യത നൽകിയിരുന്നു. 1991ല്‍ തിരുനെൽവേലിയിൽ നടന്ന ജാതീയ സംഘർഷമായിരുന്നു സിനിമയുടെ പ്രമേയം. മലയാളി താരം രജിഷ വിജയനായിരുന്നു ചിത്രത്തിലെ നായിക.
-
LetsOTT EXCLUSIVE: @dhanushkraja starrer #Karnan comes to Amazon Prime on May 14th - a little over a month after the release.
— LetsOTT GLOBAL (@LetsOTT) May 7, 2021 " class="align-text-top noRightClick twitterSection" data="
Already hailed as one of the best films of the year, by critics and audiences alike. pic.twitter.com/oTvhBlG7oW
">LetsOTT EXCLUSIVE: @dhanushkraja starrer #Karnan comes to Amazon Prime on May 14th - a little over a month after the release.
— LetsOTT GLOBAL (@LetsOTT) May 7, 2021
Already hailed as one of the best films of the year, by critics and audiences alike. pic.twitter.com/oTvhBlG7oWLetsOTT EXCLUSIVE: @dhanushkraja starrer #Karnan comes to Amazon Prime on May 14th - a little over a month after the release.
— LetsOTT GLOBAL (@LetsOTT) May 7, 2021
Already hailed as one of the best films of the year, by critics and audiences alike. pic.twitter.com/oTvhBlG7oW
Also Read: 'നായാട്ട്' നെറ്റ്ഫ്ലിക്സിൽ ഈ മാസം രണ്ടാം വാരത്തിൽ
പ്രശസ്‌ത സംഗീതജ്ഞൻ സന്തോഷ് നാരായണന്‍റെ ഈണവും ധീ, മീനാക്ഷി ഇളയരാജ എന്നിവരുടെ ശബ്ദവും ചിത്രത്തിലെ ഗാനങ്ങളെ കൂടുതൽ ആകർഷകമാക്കി. ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ എന്നിവരും സിനിമയിൽ മുഖ്യതാരങ്ങളായി. സെൽവ ആർകെ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയത് തേനി ഈശ്വറാണ്. വി. ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ്. താനുവായിരുന്നു കർണൻ നിർമിച്ചത്. ഏപ്രിൽ ഒമ്പതിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത കർണനെ കേരളത്തിെലത്തിച്ചത് ആശിർവാദ് സിനിമാസ് ആണ്.