മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി കനിഹ. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായി അഭിനയിച്ച താരം സുരേഷ് ഗോപിക്കൊപ്പം പാപ്പൻ എന്ന പുതിയ ചിത്രത്തില്‍ വേഷമിടുന്നുമുണ്ട്.
എന്നാൽ, തെന്നിന്ത്യയിലെ രണ്ട് പ്രശസ്‌ത യുവനടന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു ക്ലിക്ക് തനിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുകയാണ് കനിഹ.
മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജും തമിഴകത്തിന്‍റെ ജയംരവിയുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ ചിത്രത്തിൽ കനിഹക്കൊപ്പമുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
വളരെ സ്‌പെഷ്യലായ ക്ലിക്ക്... പൃഥ്വിക്കും ജയംരവിക്കുമൊപ്പം കനിഹ
തന്‍റെ ഇരുവശത്തും രണ്ട് മികച്ച അഭിനേതാക്കൾ നിൽക്കുന്നുവെന്ന സന്തോഷമാണ് പോസ്റ്റിലൂടെ നടി പങ്കുവച്ചത്. 'ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ്,കാരണം ഈ ക്ലിക്ക് സ്പെഷ്യലാണ്, രണ്ടു വശത്തും ഉയരെ നിൽക്കുന്നത് രണ്ടു മികച്ച അഭിനേതാക്കൾ,' എന്ന് ബ്രോ ഡാഡിയുടെ സെറ്റിൽ വച്ച് എടുത്ത ചിത്രത്തിനൊപ്പം താരം കുറിച്ചു.
Also Read: 'ജിബൂട്ടി'യിലെ കഥയുമായി അമിത് ചക്കാലക്കലും ജേക്കബ് ഗ്രിഗറിയും ; ട്രെയിലർ പുറത്ത്
പൃഥ്വിരാജാണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, മുരളി ഗോപി, സൗബിൻ ഷാഹിർ, മീന എന്നിവരും മുഖ്യതാരങ്ങളാകുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് മീനയ്ക്ക് ഒപ്പമുള്ള ചിത്രവും കനിഹ പോസ്റ്റ് ചെയ്‌തിരുന്നു.
സംവിധായകൻ പൃഥ്വിരാജും, ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം.