പൊട്ടിച്ചിരിപ്പിച്ച് നിവിന്‍ പോളിയും കൂട്ടരും. നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്‌ത 'കനകം കാമിനി കലഹം' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. ചിത്രം ഡയറക്‌ട് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്. വേള്‍ഡ് ഡിസ്‌നി ഡേ ആയ നവംബര്‍ 12നാണ് ചിത്രത്തിന്‍റെ റിലീസ് എന്നതും ശ്രദ്ധേയമാണ്.
ഒരിടവേളയ്‌ക്ക് ശേഷം കോമഡി എന്‍റര്‍ടെയ്‌നറായി എത്തുന്ന ചിത്രം കൂടിയാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുന്ന മുഴുനീള ഹാസ്യ ചിത്രമാണ് 'കനകം കാമിനി കലഹം'. വിനോദ സഞ്ചാര കേന്ദ്രത്തിലെ ഒരു റിസോര്‍ട്ടിലെത്തുന്ന ദമ്പതികളും അവിടെ അവര്‍ക്ക് സംഭവിക്കുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്ര പശ്ചാത്തലം.
ഗ്രേസ് ആന്‍റണി ആണ് ചിത്രത്തില്‍ നിവിന്‍റെ നായികയായെത്തുന്നത്. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, സുധീര്‍ പറവൂര്‍, ശിവദാസന്‍ കണ്ണൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരും അവരുടെ വേഷങ്ങള്‍ നന്നാക്കി.
നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ന് ശേഷം രതീഷ് ബാലകൃഷ്‌ണ പൊതുവാൾ ഒരുക്കുന്ന ചിത്രം കൂടിയാണിത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. യാക്‌സിന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം.
മനോജ് കണ്ണോത്ത് എഡിറ്റിംഗും, ശ്രീജിത്ത് ശ്രീനിവാസന്‍ സൗണ്ട് ഡിസൈനും അനീസ് നാടോടി കലാസംവിധാനവും, മെല്‍വി ജെ വസ്‌ത്രാലങ്കാരവും, ഷാബു പുല്‍പ്പള്ളി മേക്കപ്പും നിര്‍വഹിച്ചു. കൊവിഡ് നിയന്ത്രണങ്ങളോടെ 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Also Read: 'കുഞ്ഞാലി വരും.. അത് എനിക്കെ പറയാന്‍ പറ്റൂ'; റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ടീസര്‍ തരംഗം