ETV Bharat / sitara

വൈറസില്‍ നിന്നും കാളിദാസ് പിന്മാറിയതിന് പിന്നില്‍...? - virus

യുവ താരനിരയിലെ ഒട്ടുമിക്ക നടന്മാരും അഭിനയിച്ച ചിത്രത്തില്‍ കാളിദാസിനും ഒരു കഥാപാത്രമുണ്ടായിരുന്നു. എന്നാൽ പിന്നീട് കാളിദാസിന് പകരം ആ റോളിൽ എത്തിയത് ശ്രീനാഥ് ഭാസിയാണ്

വൈറസില്‍ നിന്നും കാളിദാസ് പിന്മാറിയതിന് പിന്നില്‍...?
author img

By

Published : Jun 8, 2019, 5:33 PM IST

കേരളക്കരയെ പിടിച്ചുലച്ച നിപ്പ ബാധയെ ആസ്പദമാക്കി ഒരുക്കിയ വൈറസ് സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് ഒരു ചോദ്യമാണ്. എന്തു കൊണ്ട് കാളിദാസ് വൈറസ് ഒ‍ഴിവാക്കി? യുവ താരനിരയിലെ ഒട്ടുമിക്ക നടന്മാരും അഭിനയിച്ച ചിത്രത്തില്‍ കാളിദാസിനും ഒരു കഥാപാത്രമുണ്ടായിരുന്നു. എന്നാൽ പിന്നീട് കാളിദാസിന് പകരം ആ റോളിൽ എത്തിയത് ശ്രീനാഥ് ഭാസിയാണ്. മെഡിക്കൽ കോളജ് വിദ്യാർഥിയായ ഡോ.ആബിദ് എന്ന കഥാപാത്രമായിരുന്നു കാളിദാസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ കാളിദാസ് പിന്മാറിയതോടെ ശ്രീനാഥ് ഭാസിയാണ് ഈ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ജീത്തു ജോസഫിന്‍റെ മിസ്റ്റര്‍ ആന്‍റ് മിസ്സ് റൗഡി, മിഥുന്‍ മാനുവലിന്‍റെ അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകളാലാണ് കാളിദാസ് ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ആബി‌ദ് എന്ന കഥാപാത്രത്തെ കാളിദാസ് ഒഴിവാക്കേണ്ടിയിരുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നിലവിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജിൽ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിലാണ് താരം. മഞ്ജുവാര്യരാണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. അൽഫോണ്‍സ് പുത്രന്‍റെ പുതിയ ചിത്രത്തിലും കാളിദാസ് ആണ് നായകൻ.

Intro:Body:

ENTERTAINMENT

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.