ETV Bharat / sitara

'കെ.എസ് ചിത്രയ്‌ക്കൊപ്പം' സ്വപ്‌ന സാക്ഷാത്കാരമെന്ന് കൈലാസ് മേനോന്‍ - Kailas Menon latest facebook post

കൊത്ത് എന്ന സിനിമയിലെ ഗാനത്തിനായി കെ.എസ് ചിത്രയ്ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്‍റെ സന്തോഷമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കൈലാസ് പങ്കുവെച്ചിരിക്കുന്നത്

Kailas Menon latest facebook post about singer k s chithra  കൈലാസ് മേനോന്‍  കൈലാസ് മേനോന്‍ കെ.എസ് ചിത്ര  കൈലാസ് മേനോന്‍ പാട്ടുകള്‍  Kailas Menon latest facebook post  Kailas Menon songs
'കെ.എസ് ചിത്രയ്‌ക്കൊപ്പം' സ്വപ്‌ന സാക്ഷാത്കാരമെന്ന് കൈലാസ് മേനോന്‍
author img

By

Published : Dec 6, 2020, 1:55 PM IST

ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലെ 'ജീവാംശമായി' എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മതി കൈലാസ് മേനോനെന്ന സംഗീത സംവിധായകനെ മലയാളിക്ക് പരിചിതനാക്കാന്‍. ജീവാംശമായി മാത്രമല്ല കൈലാസിന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ പാട്ടുകളിലേറെയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയും മലയാളി ഇന്നും മൂളി നടക്കുന്നവയുമാണ്. 'ഇട്ടിമാണി മെയ്‌ഡ് ഇന്‍ ചൈന'യിലെ വെണ്ണിലാവ് പെയ്തലിഞ്ഞ, 'എടക്കാട് ബറ്റാലിയന്‍ 06'ലെ നീ ഹിമമഴയായ് വരൂ എന്നിവ അവയില്‍ ചിലത് മാത്രം.

സോഷ്യല്‍മീഡിയയിലും സജീവമാണ് കൈലാസ് മേനോന്‍. തന്‍റെ ജീവിതത്തിലെ വിശേഷങ്ങളും ഒപ്പം സമൂഹിക വിഷയങ്ങളിലെ അഭിപ്രായവുമെല്ലാം കൈലാസ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്‍റെ സന്തോഷത്തെ കുറിച്ചാണ് കൈലാസ് മേനോന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൈലാസിന്‍റെ പ്രിയപ്പെട്ട ഗായിക കെ.എസ് ചിത്രയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'കൊത്ത്' എന്ന സിനിമയില്‍ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസാണ്. ഹരിശങ്കറിനോടൊപ്പമാണ് കെ.എസ് ചിത്ര ആ ഗാനം ആലപിച്ചിരിക്കുന്നത്. കെഎസ് ചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് കൈലാസ് സന്തോഷം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരിക്കലും മറക്കാനാവാത്ത എന്നും ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ ആഗ്രഹിക്കുന്ന അനുഭവം എന്നും കൈലാസ് കുറിച്ചിട്ടുണ്ട്. 'സ്വപ്നസാക്ഷാത്ക്കാരം... എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയായ ചിത്ര ചേച്ചി... സിബി മലയില്‍ സര്‍ സംവിധാനം ചെയ്യുന്ന 'കൊത്ത്' എന്ന സിനിമയില്‍ ഹരിനാരായണന്‍ എഴുതിയ ഗാനം ഹരിശങ്കറിനോടൊപ്പം ആലപിച്ചു...' ഇതായിരുന്നു കൈലാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. രഞ്ജിത്ത് ബാലകൃഷ്ണന്‍ എം.ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.