തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ കുറിച്ചുള്ള സന്തോഷം പങ്കുവക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്‍റണി. ജുലയ് ഒന്ന് തങ്ങളുടെ ജീവിതത്തിലെ ദൈവാനുഗ്രഹത്തിന്‍റെ ദിവസമാണെന്ന് ജൂഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. രണ്ടാമതും തനിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന സന്തോഷമാണ് ജൂഡ് ആന്‍റണി ആരാധകരുമായി പങ്കുവച്ചത്.
- View this post on Instagram
ജൂലൈ ഒന്ന് . ദൈവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം . Izabel Anna Jude 😍😍😍😍
">
"ജൂലൈ ഒന്ന്, ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. ഇസബെല്‍ അന്ന ജൂഡ് എന്നാണ് കുഞ്ഞിന്‍റെ പേര്," ജൂഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2014 ഫെബ്രുവരിയിലാണ് സംവിധായകൻ ജൂഡ് ഡയാനയെ വിവാഹം ചെയ്യുന്നത്. 2016ൽ മൂത്ത പെൺകുട്ടി ജനിച്ചു. പ്രിയസംവിധായകനും കുടുംബത്തിനും ആരാധകരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ജനപ്രിയ സിനിമയായി മാറിയ ഓം ശാന്തി ഓശാനയിലൂടെ പ്രശസ്‌തനായ സംവിധായകനാണ് ജൂഡ് ആന്‍റണി. പ്രേമം, ആക്ഷൻ ഹീറോ ബിജു, ലവ് ആക്ഷൻ ഡ്രാമ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജൂഡ് ആന്‍റണി അഭിനയിച്ചിട്ടുണ്ട്.