ETV Bharat / sitara

പ്രണയദിനത്തിൽ 'മധുര'വുമായി ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനും - madhuram june film director news

ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനും പ്രധാന കഥാപാത്രങ്ങളാകുന്ന മലയാളചിത്രം മധുരത്തിന്‍റെ ടീസർ പുറത്തിറങ്ങി.

ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനും സിനിമ വാർത്ത  ജോജു ശ്രുതി സിനിമ വാർത്ത  ജോജു ശ്രുതി മധുരം വാർത്ത  പ്രണയദിനത്തിൽ മധുരം സിനിമ വാർത്ത  ജൂൺ സിനിമ മധുരം വാർത്ത  മധുരം അഹമ്മദ്‌ കബീർ വാർത്ത  madhuram teaser news  joju george sruthi ramachandran madhuram news  madhuram june film director news  madhuram film ahammad kabeer news
പ്രണയദിനത്തിൽ മധുരവുമായി ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനും
author img

By

Published : Feb 14, 2021, 7:21 PM IST

മധുരം പോലൊരു പ്രണയകഥയുമായി എത്തുകയാണ് ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ്‌ കബീർ. മലയാളിയുടെ പ്രിയപ്പെട്ട താരങ്ങളായ ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനുമാണ് 'മധുരം' ചിത്രത്തിൽ പ്രണയജോഡികളാകുന്നത്. നോട്ടം കൊണ്ടും ചിരികൊണ്ടും പ്രണയം കൈമാറുന്ന ജോജുവിനെയും ശ്രുതിയെയുമാണ് ചിത്രത്തിലെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹിഷാം അബ്‌ദുൾ വഹാബിന്‍റെ മനോഹരമായ സംഗീതവും ടീസറിനെ കൂടുതൽ ആകർഷണീയമാക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

സംവിധാനത്തിന് പുറമെ, മധുരത്തിന്‍റെ കഥ ഒരുക്കുന്നതും അഹമ്മദ്‌ കബീറാണ്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആഷിക് അമീർ, ഫാഹിം സഫർ എന്നിവരാണ്. ജോജുവിനും ശ്രുതിക്കുമൊപ്പം അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഹിഷാം അബ്‌ദുൾ വഹാബ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ ഗാനരചന വിനായക് ശശികുമാറാണ്. മഹേഷ്‌ ഭുവനേന്ദാണ് എഡിറ്റർ. ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസാണ്. ജോജു ജോർജ്ജ് നായകനായ ചോല, ജോസഫ്, പൊറിഞ്ചുമറിയം ജോസ് ചിത്രങ്ങൾ നിർമിച്ച അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് മധുരം സിനിമ ഒരുങ്ങുന്നത്. ജോജു ജോർജ്, സിജോ വടക്കൻ എന്നിവരാണ് നിർമാതാക്കൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.