ETV Bharat / sitara

സിംഹവും കലമാനും കുരുതിയും... വേട്ടമൃഗത്തിന്‍റെ ട്യൂണിന് ജേക്‌സ് ബിജോയിക്ക് പൃഥ്വി അയച്ച മെസേജ്

പൃഥ്വിയുടെ നിർദേശം വായിച്ച് ഒന്നും മനസിലാകാതെ ആണോ ഞാനോ വേട്ടമൃഗം എന്ന പാട്ടെഴുതിയതെന്ന് ആരാധകർ ജേക്‌സ് ബിജോയിയോട് ചോദിക്കുന്നു.

സിംഹവും കലമാനും കുരുതിയും വാർത്ത  കുരുതി പൃഥ്വിരാജ് പുതിയ വാർത്ത  ജേക്‌സ് ബിജോയി പൃഥ്വിരാജ് വാർത്ത  കുരുതി പൃഥ്വിരാജ് സംഗീതം വാർത്ത  കുരുതി വേട്ടമൃഗം ജേക്‌സ് ബിജോയി വാർത്ത  kuruthi film vetta mrigam song news latest  kuruthi film vetta mrigam jakes bejoy news  jakes bejoy vetta mrigam news  vetta mrigam prithviraj news  prithviraj english jakes bejoy news
ജേക്‌സ് ബിജോയി
author img

By

Published : Aug 16, 2021, 9:04 AM IST

കുരുതി ചർച്ച ചെയ്യുന്ന വിഷയത്തെ, പ്രശംസിച്ചും വിമർശിച്ചുമാണ് പ്രേക്ഷകപ്രതികരണം. എന്നാൽ, സിനിമയുടെ പശ്ചാത്തലസംഗീതവും ഫ്രെയിമുകളും മികച്ചതാണെന്നതിൽ ഒരേ അഭിപ്രായമാണുള്ളത്. ആമസോണിൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്‌ത കുരുതിയിലെ പാട്ടുകൾ ഒരുക്കിയത് ജേക്‌സ് ബിജോയി ആണ്.

ചിത്രത്തിലെ വേട്ടമൃഗം എന്ന ഗാനം പിറന്ന പിന്നാമ്പുറ വിശേഷം പങ്കുവക്കുകയാണ് സംഗീത സംവിധായകൻ ജേക്‌സ് ബിജോയി. സിനിമയുടെ കഥാസന്ദർഭം ആവശ്യപ്പെടുന്നത് അനുസരിച്ച് ഏത് മൂഡിലുള്ള പാട്ടാണ് വേണ്ടതെന്ന് പൃഥ്വിരാജ് വിവരിച്ച വാട്‌സാപ്പ് സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. പതിവ് പോലെ പൃഥ്വിരാജിന്‍റെ ഇംഗ്ലീഷ് വായിച്ച് കിളി പോയ അവസ്ഥയായെന്ന് പോസ്റ്റ് കണ്ട് ആരാധകർ പ്രതികരിച്ചു.

  • " class="align-text-top noRightClick twitterSection" data="">

കുരുതിയുടെ സംവിധായകൻ മനു വാര്യരിന് ജേക്‌സ് അയച്ചുകൊടുത്ത ട്യൂണ്‍ കേട്ടശേഷം അത് നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒരു ഉപമയിലൂടെ പറയാമെന്ന് പൃഥ്വി അറിയിച്ചു. ശേഷം അയച്ച മെസേജാണ് ജേക്‌സ് ബിജോയി പങ്കുവച്ചത്.

പൃഥ്വി ജേക്‌സിന് അയച്ച സന്ദേശം

'ഒരു കലമാനെ സിംഹം വേട്ടായാടുന്നത് സ്ലോ മോഷനില്‍ ആലോചിച്ചുനോക്കൂ. അനിവാര്യമായത് എന്താണെന്നും അത് സംഭവിക്കുമെന്നും നിങ്ങള്‍ക്കറിയാം. പക്ഷെ എന്നാലും, ആ മാനിന് ഓടിരക്ഷപ്പെട്ട് മറഞ്ഞിരിക്കാന്‍ പറ്റുന്ന ഒരു കാട് കിട്ടുമെന്നും അതല്ലെങ്കില്‍ സിംഹം വീണുപോകുമെന്നും നിങ്ങള്‍ പ്രതീക്ഷിക്കില്ലേ.

ആ കലമാനിന് മുന്നില്‍ ഒരു പ്ലാനുമില്ല. ഓടണമെന്ന് മാത്രമേ അതിനറിയൂ. എത്രത്തോളം വേഗത്തില്‍ പറ്റുമോ അത്രത്തോളം വേഗത്തില്‍ ഓടുക. സിംഹം വളരെ ആത്മവിശ്വാസത്തോടെ ആ കലമാനെ പിന്തുടരുന്നുമുണ്ട്.

Also Read: ഗൗതം മേനോൻ ചിത്രത്തിനായി 15 കിലോ ഭാരം കുറച്ച് ചിമ്പു

കാരണം, ആ കലമാനെയൊക്കെ തോല്‍പ്പിക്കാന്‍ പാകത്തിലാണ് തന്നെ സൃഷ്ടിച്ചിട്ടുള്ളതെന്ന് അതിന് അറിയാം. അത് സംഭവിക്കുമെന്നും സിംഹത്തിനറിയാം. ഈ കഥയില്‍ വേദനയും നിരാശയും ചേര്‍ത്തുനിര്‍ത്തി നോക്കൂ,' എന്ന് പൃഥ്വി തന്‍റെ വാട്‌സ് ആപ്പ് സന്ദേശത്തിൽ ഇംഗ്ലീഷിൽ എഴുതി.

ഇത് വായിച്ച് അർഥം മനസിലാക്കാൻ ജേക്‌സ് ബിജോയി ഒരുപാട് പരിശ്രമിച്ചുകാണും എന്ന് ആരാധകർ കമന്‍റ് ബോക്‌സിൽ കുറിച്ചു. സന്ദേശത്തിലെ ജെക്‌സ്റ്റാപോസ് എന്ന വാക്കിന്‍റെ പ്രയോഗം ശശി തരൂരിന് മികച്ചൊരു എതിരാളിയെ കണ്ടെത്തുകയായിരുന്നു എന്നും ചിലർ പറഞ്ഞു.

ഇത് വായിച്ചിട്ട് ഒന്നും മനസിലാകാത്ത അവസ്ഥയിൽ ആണ് ഞാനോ വേട്ടമൃഗം എന്ന ട്യൂൺ ഉണ്ടായതെന്നും പോസ്റ്റിന് താഴെ രസകരമായ കമന്‍റുകൾ നിറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.