പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്‍റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് ഇതിഹാസ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്. ദേശീയ ടീമിനായി വർഷങ്ങളായി നടത്തിയ നേട്ടങ്ങൾക്കാണ് താരത്തിന് അഭിമാനകരമായ അംഗീകാരം ലഭിച്ചത്.
"അവാര്‍ഡ് തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് റൊണാള്‍ഡോ പറഞ്ഞു.18-ാം വയസിലാണ് ഞാന്‍ പോര്‍ച്ചുഗല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം 25 മത്സരങ്ങൾ കളിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പിന്നെ 50 ആകണമെന്ന് ആഗ്രഹിച്ചു. എന്തുകൊണ്ട് മൂന്ന് അക്കം ആയിക്കൂടായെന്ന് ചിന്തിച്ചു. പിന്നെ ഞാൻ 150, 200 എന്നിവയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഇതൊരു വലിയ വികാരമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2016 ലെ യൂറോ കപ്പിലേക്കും 2019 ലെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും പോർച്ചുഗീസ് ടീമിനെ നയിച്ച റൊണാൾഡോ 213 മത്സരങ്ങളിൽ നിന്ന് 133 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററാണ്. ദേശീയ ടീമിനായി 216 മത്സരങ്ങളില്‍ നിന്നായി 133 ഗോളുകളും നേടിയിട്ടുണ്ട്.
🎙️🚨|| The legend Cristiano Ronaldo:
— أخــر الأخـبــار (@latestnews2026) November 12, 2024
Thank you to the Portuguese Federation for this award and for the long journey I have taken in the national team. I am very proud and very satisfied with a lot of work❤️🇵🇹@MousaQi pic.twitter.com/P17SpJGLua
അതേസമയം എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ നിലവിലെ ചാമ്പ്യൻ അൽ-ഐനിനെതിരെ അൽ-നാസര്‍ 5-1ന്‍റെ തകര്‍പ്പന്‍ ജയം നേടി. സൗദി പ്രോ ലീഗിലെ പോയിന്‍റ് പട്ടികയിൽ അൽ ഹിലാലിനും അൽ ഇത്തിഹാദിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍. കഴിഞ്ഞ സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറായിരുന്ന റൊണാൾഡോ ഇത്തവണ 6 ഗോളുകൾ നേടിയിട്ടുണ്ട്.
Also Read: നിങ്ങൾ എന്തുകൊണ്ടാണ് പാകിസ്ഥാനിലേക്ക് വരാത്തത്?' ആരാധകന് സൂര്യയുടെ മറുപടി, വീഡിയോ