ETV Bharat / sitara

ഫേസ്ബുക്ക് പേജ് നീക്കം ചെയ്‌ത് ജോജു ജോര്‍ജ്? - ETV

കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവ വികാസങ്ങളാവാം ഫേസ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ജോജുവിനെ പ്രേരിപ്പിച്ചത്.

sitara  Is Joju George delete his facebook page  Joju George  facebook  facebook page  Joju George facebook page  viral  trnding  news  latest news  entertainment  entertainment news  top news  ETV  facebook delete
ഫേസ്ബുക്ക് പേജ് നീക്കം ചെയ്‌ത് ജോജു ജോര്‍ജ്?
author img

By

Published : Nov 2, 2021, 2:16 PM IST

അപ്രത്യക്ഷമായി നടന്‍ ജോജു ജോര്‍ജിന്‍റെ ഫേസ്ബുക്ക് പേജ്. രണ്ടു ദിവസമായി ജോജു ജോര്‍ജാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രതികരിച്ച ജോജു ജോര്‍ജ് വാര്‍ത്താത്തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

വഴി തടഞ്ഞ് സമരം ചെയ്‌ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തരുതെന്നായിരുന്നു നടന്‍റെ ആവശ്യം. എന്നാല്‍ ജോജുവിന്‍റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും നടന്‍റെ വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്‌തു.

ഈ സാഹചര്യത്തിലാണ് ജോജു ജോര്‍ജ് ഫേസ്‌ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്. കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവ വികാസങ്ങളാവാം ഫേസ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ നടനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം പേജ് ഡിലീറ്റ് ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഇന്നലെ വരേയും പേജ് സജീവമായിരുന്നു. ജോജുവിന് പിന്തുണ പ്രഖ്യാപിച്ച് സിനിമ രംഗത്ത് നിന്നും ഉള്‍പ്പടെ പേരാണ് #jojugeorge എന്ന ഹാഷ് ടാഗില്‍ രംഗത്ത് എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.