ന്യൂഡൽഹി : ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും വിപുലവുമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ)യുടെ 52-ാം പതിപ്പിന് 2021 നവംബർ 20ന് ഗോവയിൽ തിരിതെളിയും. 52-ാം പതിപ്പിന്‍റെ പോസ്റ്റർ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പുറത്തിറക്കി. ഒൻപത് ദിവസം നീളുന്ന ചലച്ചിത്രമേളക്ക് നവംബർ 28ന് തിരശ്ശീല വീഴും.
ഗോവ സർക്കാരും ഇന്ത്യൻ ഫിലിം ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് വെർച്വലായും കാണികളെ വേദിയിൽ പ്രവേശിപ്പിച്ചുമാണ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് മേള സംഘടിപ്പിക്കുക.
-
Released poster for 52nd International Film Festival of India 2021 along with a booklet on @IFFIGoa regulations.#IFFI#IFFI52 pic.twitter.com/Igw8MlwGnb
— Prakash Javadekar (@PrakashJavdekar) July 5, 2021 " class="align-text-top noRightClick twitterSection" data="
">Released poster for 52nd International Film Festival of India 2021 along with a booklet on @IFFIGoa regulations.#IFFI#IFFI52 pic.twitter.com/Igw8MlwGnb
— Prakash Javadekar (@PrakashJavdekar) July 5, 2021Released poster for 52nd International Film Festival of India 2021 along with a booklet on @IFFIGoa regulations.#IFFI#IFFI52 pic.twitter.com/Igw8MlwGnb
— Prakash Javadekar (@PrakashJavdekar) July 5, 2021
വിഖ്യാത സംവിധായകനായ സത്യജിത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഇത്തവണ ഐഎഫ്എഫ്ഐയിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Also Read: ഗോള്‍ഡന്‍ പാമിനായി മാറ്റുരയ്ക്കാന്‍ 23 ചിത്രങ്ങള്‍; കാനിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും
സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഈ വർഷം മുതൽ ഐഎഫ്‌എഫ്‌ഐയിൽ ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രികള്‍ സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ അവസരമുണ്ട്.