ETV Bharat / sitara

റാമിൽ ഞാനുമെത്തി: ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത് - Thrisha

ജീത്തു ജോസഫാണ് റാം സിനിമയുടെ സംവിധായകൻ. മോഹൻലാലും തൃഷയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

INDRAJITH SUKUAMRAN  റാമിൽ ഞാനുമെത്തി  റാം  ജീത്തു ജോസഫ്  മോഹന്‍ലാല്‍  ജീത്തു ജോസഫ് - മോഹന്‍ലാല്‍  ദൃശ്യം  തൃഷ  ഇന്ദ്രജിത്ത് സുകുമാരൻ  ഇന്ദ്രജിത്ത്  ഇന്ദ്രജിത്ത് റാം  Indrajith Sukumaran  Ram film  Jeethu Joseph  Thrisha Thrisha and mohanlal
റാം
author img

By

Published : Feb 1, 2020, 5:36 PM IST

ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു 'ദൃശ്യം'. വീണ്ടും വിജയമാവർത്തിക്കാൻ 'റാം' എന്ന ചിത്രത്തിലൂടെ ഇരുവരും എത്തുകയാണ്. ഒപ്പം തെന്നിന്ത്യയുടെ പ്രിയ നായിക തൃഷയും. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയുടെ അഭിനയനിരയിൽ താനുമുണ്ടെന്ന സന്തോഷം പങ്കുവെക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരനും. "ജീത്തു ജോസഫിന്‍റെ റാമിന്‍റെ സെറ്റിൽ ഞാനും ഭാഗമായി. ലാലേട്ടനൊപ്പം സ്‌ക്രീനിൽ ആകാംക്ഷയുള്ള ഒരു കോമ്പോ ചെയ്യുന്നതിന്‍റെ കാത്തിരിപ്പിൽ," ഇന്ദ്രജിത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അഭിഷേക് ഫിലിംസും പാഷന്‍ സ്റ്റുഡിയോയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, സായികുമാര്‍, ആദില്‍ ഹുസൈന്‍, ചന്ദുനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ്. വിനയാക് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഈ വർഷം ഓണം പ്രമാണിച്ച് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.