ഇന്ത്യൻ 2 സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ക്രെയിൻ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ എസ്. ശങ്കർ. ഇവരുടെ ജീവിതത്തിന് പകരമാകില്ലെങ്കിലും ആ കുടുംബങ്ങൾക്കായുള്ള ചെറിയ സഹായമെന്ന നിലയ്‌ക്കാണ് പണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ 2വിന്‍റെ നിർമാണ കമ്പനി ലൈക്ക പ്രൊഡക്ഷൻസും 2 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
-
#Indian2Accident update - @shankarshanmugh announces ₹1cr financial aid to the victims. Earlier@LycaProductions had announced ₹2 Cr’s and @ikamalhaasan announced ₹1 cr to the victims who died in the accident.
— Sreedhar Pillai (@sri50) February 28, 2020 " class="align-text-top noRightClick twitterSection" data="
">#Indian2Accident update - @shankarshanmugh announces ₹1cr financial aid to the victims. Earlier@LycaProductions had announced ₹2 Cr’s and @ikamalhaasan announced ₹1 cr to the victims who died in the accident.
— Sreedhar Pillai (@sri50) February 28, 2020#Indian2Accident update - @shankarshanmugh announces ₹1cr financial aid to the victims. Earlier@LycaProductions had announced ₹2 Cr’s and @ikamalhaasan announced ₹1 cr to the victims who died in the accident.
— Sreedhar Pillai (@sri50) February 28, 2020
ഈ മാസം 19ന് ഉണ്ടായ അപകടത്തിൽ കൃഷ്‌ണ, മധു, ചന്ദ്രൻ എന്നിവരാണ് മരിച്ചത്. സിനിമക്ക് വേണ്ടി സെറ്റ് നിർമിക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞ് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംവിധായകൻ ശങ്കർ, കമൽഹാസൻ, കാജല്‍ അഗർവാൾ എന്നിവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ആഘാതത്തിൽ നിന്നും താൻ തിരിച്ചു വരാൻ ശ്രമിക്കുകയാണെന്നും മൂന്ന് പേരുടെ ജീവൻ നഷ്‌ടമായതിന്‍റെ വേദനയിലാണെന്നും ശങ്കർ പറഞ്ഞു.