അഭിനയത്തിന്‍റെ തീവ്രമോഹങ്ങളുമായി അരങ്ങിൽ നിന്ന് അഭ്രപാളിയിലെത്തി നാലു ദശകങ്ങളോളം വെള്ളിത്തിരയിൽ അവിസ്‌മരണീയ പ്രകടനങ്ങൾ കാഴ്‌ചവച്ച പ്രതിഭ... തമിഴകം 'നടിപ്പിൻ ചക്രവർത്തി'യായി സ്വീകരിച്ച ശിവാജി ഗണേശൻ തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യ മൊത്തം ആദരിക്കപ്പെട്ട മഹാനടനായിരുന്നു.
അന്താരാഷ്‌ട്ര അംഗീകാരങ്ങളുടെ പകിട്ടും ഒപ്പം പത്‌മശ്രീയും പത്മഭൂഷണും അടക്കമുള്ള പുരസ്‌കാരങ്ങളും നേടിയ നടികര്‍ തിലകത്തിന്‍റെ 20-ാം ഓർമദിനമാണിന്ന്. 1928 ഒക്ടോബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ സൂരക്കോട്ടയിൽ ജനിച്ചു. ശിവാജിയോടുള്ള ആദര സൂചകമായി തമിഴ് സിനിമാലോകം ഒക്ടോബർ ഒന്ന് അഭിനേതാക്കളുടെ ദിനമായി ഇന്നും ആചരിച്ച് പോരുന്നു.
![രാജരാജചോഴർ തമിഴ് വാർത്ത രാജരാജചോഴർ ശിവാജി വാർത്ത രണ്ട് പതിറ്റാണ്ട് ശിവാജി മരണം വാർത്ത ശിവാജി ഗണേശൻ 20-ാം ഓർമദിനം വാർത്ത ശിവാജി ഗണേശൻ ചരമവാർഷികം വാർത്ത മോഹൻലാൽ ശിവാജി സിനിമ വാർത്ത memory legend actor sivaji ganesan news sivaji ganesan death anniversary news sivaji ganesan 20th death news tamil nadigar thilakam memory day news നടികർ തിലകം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/12526132_nadikar3.jpg)
റെയില്‍വേ ഉദ്യോഗസ്ഥനായ ചിന്നെ പിള്ളൈയും രാജമണി അമ്മാളുമാണ് മാതാപിതാക്കൾ. ചെറുപ്പം മുതൽ തന്നെ അഭിനയത്തില്‍ താൽപര്യമുണ്ടായിരുന്ന ഗണേശൻ തന്‍റെ ഒമ്പതാം വയസിൽ വീട്ടിൽ നിന്ന് ഒളിച്ചോടി നാടക ഗ്രൂപ്പിന്‍റെ ഭാഗമായി. നാടകങ്ങളിലെ താൻ അഭിനയിച്ച ശിവാജി എന്ന കഥാപാത്രത്തിന്‍റെ പേര് പിന്നീട് സ്വന്തം പേരിലേക്ക് കൂട്ടിച്ചേർത്ത് കലാരംഗത്ത് സജീവമായി. നാടകത്തിന് പുറമേ ഭരതനാട്യം, കഥക്, മണിപ്പൂരി നൃത്തരൂപങ്ങളിലും പരിശീലനം നേടി.
പരാശക്തിയിലൂടെ നടിപ്പിൻ യുഗത്തിലേക്ക്
1952ല്‍ പരാശക്തി എന്ന സിനിമയിലൂടെ ആദ്യമായി ശിവാജി ഗണേശൻ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലെത്തി. പിൽക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായ എഴുത്തുകാരൻ കരുണാനിധിയായിരുന്നു ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്.
നാടകത്തിന് സമാനമായ അമിതാഭിനയമായിരുന്നു അദ്ദേഹം സിനിമകളിലേക്ക് പകർന്നാടിയതെങ്കിലും, തമിഴകവും കടന്ന് അന്തർദേശീയ ബഹുമതികൾ വരെ കീഴടക്കിയ പ്രതിഭയായിരുന്നു ശിവാജി എന്നതില്‍ തര്‍ക്കമുണ്ടാവില്ല.
![രാജരാജചോഴർ തമിഴ് വാർത്ത രാജരാജചോഴർ ശിവാജി വാർത്ത രണ്ട് പതിറ്റാണ്ട് ശിവാജി മരണം വാർത്ത ശിവാജി ഗണേശൻ 20-ാം ഓർമദിനം വാർത്ത ശിവാജി ഗണേശൻ ചരമവാർഷികം വാർത്ത മോഹൻലാൽ ശിവാജി സിനിമ വാർത്ത memory legend actor sivaji ganesan news sivaji ganesan death anniversary news sivaji ganesan 20th death news tamil nadigar thilakam memory day news നടികർ തിലകം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/12526132_nadikar5.jpg)
പാലും പഴവും, വീരപാണ്ഡ്യ കട്ടബൊമ്മന്‍, പതിഭക്തി, തില്ലാനാ മോഹനാംബാള്‍, തിരുവിളയാടല്‍, മുതല്‍ മര്യാദൈ, തേവര്‍ മകന്‍, പടയപ്പ, തങ്കപ്പതക്കം, എന്‍ മകന്‍, രാജരാജചോഴന്‍, കപ്പലോട്ടിയ തമിഴന്‍, നവരാത്രി, മോട്ടോര്‍ സുന്ദരം പിള്ളൈ, തെന്നാലി രാമന്‍, മനോഹര, പാശമലര്‍, ഗൌരവം, ഉയര്‍ന്ത മനിതന്‍,അന്തമാന്‍ കാതലി തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലൂടെ തമിഴകത്തിന്‍റെ മുൻനിരതാരമായി.
തമിഴ് സിനിമയിലെ ദ്വന്ദ സമവാക്യങ്ങൾ
നാല് ദശകങ്ങൾ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ അരങ്ങുവാണ ശിവാജി ഗണേശനും അന്ന് പുരട്‌ചി തലൈവറായി അംഗീകരിക്കപ്പെട്ട എം.ജി.ആറും തമിഴ് സിനിമയുടെ സമവാക്യമായി മാറുന്നതിലും ചരിത്രം സാക്ഷിയായി.
Also Read: 'ആർആർആറി'നായി ഹൈദരാബാദിലേക്ക് പറന്ന് ആലിയ ഭട്ട്
തമിഴ് സിനിമകളിലാണ് ശിവാജിയുടെ ഭൂരിഭാഗം സംഭാവനകളെങ്കിലും മലയാളത്തിൽ രണ്ടും തെലുങ്കിൽ ഒമ്പതും കന്നഡയിൽ ഒന്നും ഹിന്ദിയിൽ രണ്ടും ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ തച്ചോളി അമ്പു എന്ന ചിത്രത്തിൽ ശിവാജി ഗണേശൻ നായകനായി വേഷമിട്ടതും ശ്രദ്ധ നേടി. മോഹൻലാലിന്‍റെ ഒരു യാത്രമൊഴിയാണ് ഐതിഹാസിക നടന്‍റെ മറ്റൊരു മലയാളചിത്രം.
![രാജരാജചോഴർ തമിഴ് വാർത്ത രാജരാജചോഴർ ശിവാജി വാർത്ത രണ്ട് പതിറ്റാണ്ട് ശിവാജി മരണം വാർത്ത ശിവാജി ഗണേശൻ 20-ാം ഓർമദിനം വാർത്ത ശിവാജി ഗണേശൻ ചരമവാർഷികം വാർത്ത മോഹൻലാൽ ശിവാജി സിനിമ വാർത്ത memory legend actor sivaji ganesan news sivaji ganesan death anniversary news sivaji ganesan 20th death news tamil nadigar thilakam memory day news നടികർ തിലകം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/12526132_nadikar4.jpg)
![രാജരാജചോഴർ തമിഴ് വാർത്ത രാജരാജചോഴർ ശിവാജി വാർത്ത രണ്ട് പതിറ്റാണ്ട് ശിവാജി മരണം വാർത്ത ശിവാജി ഗണേശൻ 20-ാം ഓർമദിനം വാർത്ത ശിവാജി ഗണേശൻ ചരമവാർഷികം വാർത്ത മോഹൻലാൽ ശിവാജി സിനിമ വാർത്ത memory legend actor sivaji ganesan news sivaji ganesan death anniversary news sivaji ganesan 20th death news tamil nadigar thilakam memory day news നടികർ തിലകം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/12526132_nadikar1.jpg)
ഭാഷകളുടെ അതിർവരമ്പുകൾ കടന്ന് അഭിനയത്തിന്‍റെ മോഹവലയം തീർത്ത നടികർ തിലകത്തിന്‍റെ പുരാണ– ചരിത്ര കഥാപാത്രങ്ങൾ ഇന്നും ആരാധർക്കിടയിൽ പ്രശസ്‌തമാണ്.
സിനിമക്കൊപ്പം രാഷ്‌ട്രീയത്തിലും
സിനിമക്ക് പുറമെ രാഷ്‌ട്രീയത്തിലും സജീവസാന്നിധ്യമായിരുന്നു ശിവാജി ഗണേശൻ. 1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയിൽ പ്രവർത്തിച്ചു. ഒരു വിവാദത്തിൽ പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം 1961ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.
![രാജരാജചോഴർ തമിഴ് വാർത്ത രാജരാജചോഴർ ശിവാജി വാർത്ത രണ്ട് പതിറ്റാണ്ട് ശിവാജി മരണം വാർത്ത ശിവാജി ഗണേശൻ 20-ാം ഓർമദിനം വാർത്ത ശിവാജി ഗണേശൻ ചരമവാർഷികം വാർത്ത മോഹൻലാൽ ശിവാജി സിനിമ വാർത്ത memory legend actor sivaji ganesan news sivaji ganesan death anniversary news sivaji ganesan 20th death news tamil nadigar thilakam memory day news നടികർ തിലകം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/12526132_nadikar2.jpg)
1959ല്‍ കെയ്റോയിലെ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം വീര പാണ്ഡ്യ കട്ടബൊമ്മന്‍ എന്ന സിനിമയിലൂടെ അദ്ദേഹം കരസ്ഥമാക്കി. കലാരംഗത്തെ സമഗ്രസംഭാവനക്ക് 1995ൽ ഫ്രാൻസ് സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതി നേടി. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഫിലിപ്പ് പെറ്റിറ്റാണ് ചെന്നൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം കൈമാറിയത്.
![രാജരാജചോഴർ തമിഴ് വാർത്ത രാജരാജചോഴർ ശിവാജി വാർത്ത രണ്ട് പതിറ്റാണ്ട് ശിവാജി മരണം വാർത്ത ശിവാജി ഗണേശൻ 20-ാം ഓർമദിനം വാർത്ത ശിവാജി ഗണേശൻ ചരമവാർഷികം വാർത്ത മോഹൻലാൽ ശിവാജി സിനിമ വാർത്ത memory legend actor sivaji ganesan news sivaji ganesan death anniversary news sivaji ganesan 20th death news tamil nadigar thilakam memory day news നടികർ തിലകം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/12526132_shivaji.jpg)
2001 ജൂലൈ 21ന് തന്‍റെ എഴുപത്തിമൂന്നാം വയസിലാണ് ശിവാജി ഗണേശൻ കൺമറഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.