ETV Bharat / sitara

ബേപ്പൂർ സുൽത്താന്‍റെ ഓർമദിനം, മാമുക്കോയയുടെ ജന്മദിനം - Hareesh Peradi

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓർമദിനത്തിൽ തന്നെ മാമുക്കോയയുടെ ജന്മദിനമെന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി പറയുന്നു.

ബേപ്പൂർ സുൽത്താന്‍റെ ഓർമദിനം  മാമുക്കോയയുടെ ജന്മദിനം  വൈക്കം മുഹമ്മദ് ബഷീർ  ഹരീഷ് പേരടി  Mamukoya  Beypore Sultan  beppur sulthan  Mamukoya's birthday  Mamukoya and vaikom muhammed basheer  vaikom muhammed basheer  Hareesh Peradi  death day of basheer
ബേപ്പൂർ സുൽത്താന്‍റെ ഓർമദിനം, മാമുക്കോയയുടെ ജന്മദിനം
author img

By

Published : Jul 5, 2020, 4:50 PM IST

ഇന്ന് ബേപ്പൂർ സുൽത്താന്‍റെ ഓർമദിനമാണ്. അദ്ദേഹത്തിന്‍റെ വലം കയ്യന്‍റെ 74-ാം ജന്മദിനവും. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓർമദിനത്തിൽ തന്നെ മാമുക്കോയയുടെ ജന്മദിനമെന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നുവെന്നാണ് നടൻ ഹരീഷ് പേരടി പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

"ഒരു കാലത്ത് ബേപ്പൂർ സുൽത്താന്‍റെ വലം കൈയ്യായിരുന്നു നമ്മുടെ മാമുക്ക... സുൽത്താനുമായി ബന്ധപ്പെട്ട ഒരുപാട് ഓർമ്മകൾ ഇപ്പോഴും മാമുക്ക സ്നേഹത്തോടെ പറയാറുണ്ട്...സുൽത്താന്റെ ഓർമ്മദിനം തന്നെയാണ് കോഴിക്കോടിന്‍റെ മുത്ത് മാമുക്കയുടെ ജൻമദിനവും...ഇവരുടെ ബന്ധത്തിന്‍റെ ആഴത്തിന് മാറ്റു കൂട്ടാൻ ഇങ്ങനെയൊരു ദിവസം തിരഞ്ഞെടുത്ത പടച്ചോനെ..ഇങ്ങള് ബല്ലാത്തൊരു പടച്ചോനാണ്..പടച്ചോനേ..." എന്നാണ് ഹരീഷ് പേരടി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. മലയാളത്തിന്‍റെ മഹാസാഹിത്യകാരനായ ബഷീർ 1994 ജുലായ് അഞ്ചിനാണ് അന്തരിച്ചത്. മലയാളസിനിമയിലെ ഗഫൂര്‍ കാ ദോസ്‌ത് മാമൂക്കോയ നവമാധ്യമങ്ങളുടെ തഗ് ലൈഫ് കിംഗ് കൂടിയാണ്.

ഇന്ന് താരത്തിന്‍റെ 74-ാം പിറന്നാളിൽ കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച മാമുക്കോയയുടെ കിടിലൻ മേക്കോവറും വൈറലാവുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.