ETV Bharat / sitara

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ വൈകും; പുതുക്കിയ തിയതി പ്രഖ്യാപിച്ചു - 93rd oscar

എല്ലാ വർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്‌ച സംഘടിപ്പിച്ചിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ്, കൊവിഡ് പശ്ചാത്തലത്തിൽ ഫെബ്രുവരി 28ലേക്ക് നീട്ടി

golden globes 2021  golden globes 2021 postponed  golden globes delayed  golden globes 2021 delayed  golden globes postponed by two months  വാഷിംഗ്‌ടൺ  2021ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ  ഗോള്‍ഡന്‍ ഗ്ലോബ് നീട്ടിവച്ചു  കാലിഫോർണിയയിലെ ബെവർലി ഹിൽസ്  എൻ‌ബി‌സി  കൊവിഡ് സിനിമ  അക്കാദമി അവാർഡ്  ഓസ്‌കർ  oscar  93rd oscar  78th golden globe
78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ വൈകും
author img

By

Published : Jun 23, 2020, 1:04 PM IST

വാഷിങ്‌ടണ്‍: 2021ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് നീട്ടിവച്ചു. ജനുവരി ആദ്യവാരം നടത്തുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് കൊവിഡ് പശ്ചാത്തലത്തിൽ ഫെബ്രുവരി 28ന് നടത്തും. 78-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് വിതരണ ചടങ്ങ് 2021 ഫെബ്രുവരി 28, ഞായറാഴ്‌ച നടക്കുമെന്ന് സസന്തോഷം അറിയിക്കുന്നു. അവാർഡ് ദാന ചടങ്ങ് കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ബെവർലി ഹിൽട്ടണിൽ നിന്ന് എൻ‌ബി‌സിയിൽ തത്സമയ സംപ്രേഷണം ചെയ്യുമെന്നും അവാർഡ് സമിതി അംഗങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചു.

  • We are excited to announce the 78th annual Golden Globe® Awards will take place on Sunday, February 28, 2021. The ceremony will air live coast to coast 5-8 p.m. PT/8-11 p.m. ET on NBC from The Beverly Hilton in Beverly Hills, California. pic.twitter.com/dtqQj3Mmtz

    — Golden Globe Awards (@goldenglobes) June 22, 2020 " class="align-text-top noRightClick twitterSection" data=" ">

കൊവിഡിനെ തുടർന്ന് സിനിമകൾ റിലീസ് പ്രശ്‌നങ്ങൾ നേരിട്ടതിനാൽ ഓസ്‌കർ ചടങ്ങുകളും രണ്ട് മാസത്തേക്ക് നീട്ടിവച്ചിരുന്നു. ഏപ്രിൽ 25നാണ് 2021ലെ അക്കാദമി അവാർഡ് ദാന ചടങ്ങ് നടത്തുക. ഇതിന് എട്ട് ആഴ്‌ചകൾ മുമ്പായാണ് 78-ാമത് ഗോള്‍ഡന്‍ ഗ്ലോബും സംഘടിപ്പിക്കുന്നത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ് ചടങ്ങ് എല്ലാ വർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്‌ചയായിരുന്നു നടത്തി വന്നത്.

ഫെബ്രുവരിയിൽ നടക്കേണ്ട ഓസ്‌കർ അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25ലേക്ക് മാറ്റിവക്കുന്നതായി ഈ മാസം അക്കാദമി അവാർഡ് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. ഓസ്‌കർ അവാർഡിന് മത്സരിക്കാനുള്ള പ്രവേശന കാലയളവും ഡിസംബർ 2020ൽ നിന്ന് ഫെബ്രുവരി 2021ലേക്ക് നീട്ടി. ചലച്ചിത്ര പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ അവരുടെ സിനിമകൾ പൂർത്തിയാക്കി റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് 93-ാമത് ഓസ്കർ തിയതി രണ്ടുമാസത്തേക്ക് നീട്ടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.