അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രശംസ ലഭിച്ച ഫീല്‍ഗുഡ് സിനിമയായിരുന്നു ആസിഫ് അലിയുടെ കെട്ട്യോളാണെന്‍റെ മാലാഖ. ആസിഫ് എന്ന പ്രതിഭ തിളങ്ങിയ ചിത്രം. അതിമനോഹരമായിട്ടാണ് സ്ലീവാച്ചന്‍ എന്ന കഥാപാത്രത്തെ ആസിഫ് അവതരിപ്പിച്ചത്. ഇപ്പോള്‍ ആസിഫിന്‍റെ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ബ്രില്ല്യന്‍റ് പെർഫോമൻസെന്നാണ് ആസിഫിന്‍റെ അഭിനയത്തെ ഗീതു വിശേഷിപ്പിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'കെട്ട്യോളാണ് എന്‍റെ മാലാഖ കാണാൻ ഇടയായി... ആസിഫിന്‍റെ അനായാസമായ മിന്നുന്ന പ്രകടനമാണ് എന്നെ പൂർണ്ണമായും ആകർഷിച്ചത്. ഈ പ്രതിഭയിൽ നിന്ന് ഇത്തരം മിഴിവേറിയ പ്രകടനങ്ങൾ കൂടുതലായി കാണാൻ ആഗ്രഹിക്കുന്നു' ഗീതു മോഹൻദാസ് കുറിച്ചു. ഗീതുവിന്‍റെ പോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ആസിഫും കമന്‍റ് ചെയ്തിട്ടുണ്ട്.
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ കൃഷിയും റബ്ബർ ടാപ്പിങുമൊക്കെയായി കഴിഞ്ഞുകൂടുന്ന സ്ലീവാച്ചൻ എന്ന യുവാവിനെയാണ് ചിത്രത്തിൽ ആസിഫ് അവതരിപ്പിച്ചത്. അടിമുടി വ്യത്യസ്തനായ ഗെറ്റപ്പിലാണ് ചിത്രത്തിലെ സ്ലീവാച്ചനായി ആസിഫ് എത്തിയത്. മാരിറ്റൽ റേപ്പ്, ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകൾ എന്നിവയെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്തത്. ചിത്രം കൈകാര്യം ചെയ്ത വിഷയത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായ നിരവധി ചർച്ചകൾ നടന്നെങ്കിലും ചിത്രത്തിലെ ആസിഫിന്‍റെ പ്രകടനം വിയോജിപ്പുകളില്ലാതെ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചിരുന്നു.