ടൊറന്‍റോ രാജ്യാന്തര ഫെസ്റ്റിവലില്‍ മൂത്തോന് ലഭിച്ച ഗംഭീരങ്ങളുടെ സന്തോഷത്തിലാണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. തന്‍റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മൂത്തോനെന്ന് ഗീതു മോഹന്‍ദാസ് അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഇരുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനാണ് ആദ്യമായി എന്നെ കാനഡയിൽ കൊണ്ടുവന്നത്. കഴിഞ്ഞ രാത്രിയിൽ മൂത്തോന്‍റെ വേള്‍ഡ് പ്രീമിയർ കാണാൻ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു. അത് ഒരേ സമയം വൈകാരികവും ശക്തവും മാന്ത്രികവുമായിരുന്നു .പ്രപഞ്ചമേ നന്ദി' ടൊറന്‍റോയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായികയായ ഗീതു മോഹൻദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
സിനിമയുടെ വേൾഡ് പ്രീമിയർ കഴിഞ്ഞതിനുശേഷം ഗീതുവും സംഘവും പ്രേക്ഷകരോട് പ്രതികരിക്കുന്ന വീഡിയോ മേളയുടെ അധികൃതർ പുറത്തുവിട്ടു. ചിത്രത്തിലേക്ക് നിവിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണവും സിനിമയുടെ ഉള്ളടക്കവുമൊക്കെ ഗീതു പ്രേക്ഷകരോട് വിശദീകരിക്കുന്നുണ്ട്. ‘ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്‍. ഒരു സംവിധായിക എന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു ചിത്രമായിരുന്നു. നിവിന്‍ പോളി കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടുതന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചിരിക്കില്ല’ ഗീതു പറയുന്നു.
നിഷ്കളങ്കമായ മുഖമുള്ള നടന്‍ എന്ന നിലയിലാണ് നിവിനെ നായകനായി തെരഞ്ഞെടുത്തതെന്ന് നേരത്തെ ഗീതു വ്യക്തമാക്കിയിരുന്നു. സംവിധായകരെ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ച് പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് ഗീതു പറഞ്ഞു. ‘സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നു.’–ഗീതു വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും മൂത്തോന്‍റെ നിര്‍മാണത്തില്‍ പങ്കാളിയാണ്.