എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് തമിഴില്‍ നിന്നും എത്തുന്ന ഏറ്റവും പുതിയ ആന്തോളജി കുട്ടി സ്റ്റോറിയുടേത്. വ്യത്യസ്ഥമായ പ്രണയ ബന്ധങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വേൽസ് ഫിലിം ഇന്‍റര്‍നാഷണൽ നിർമിക്കുന്ന ആന്തോളജി ചിത്രം 'ഇറ്റ്‌സ് ആള്‍ എബൗട്ട് ലവ്' എന്ന ടാഗ് ലൈനോടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും. ഗൗതം മേനോൻ, വിജയ്, വെങ്കട് പ്രഭു, നളൻ കുമരസാമി എന്നിവരാണ് ആന്തോളജിയില്‍ ഉള്‍പ്പെടുന്ന ചെറു ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്.
വിജയ് സേതുപതി, അതിഥി ബാലന്‍, അമല പോള്‍, മേഘ ആകാശ്, അമിതാഷ്, വരുണ്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇപ്പോള്‍ വിജയ് സേതുപതിയും അതിഥി ബാലനും ഉള്‍പ്പെടുന്ന ആന്തോളജിയിലെ ചെറു സിനിമയുടെ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിവാഹിതനായ വിജയ് സേതുപതി തനിക്ക് പ്രണയമുള്ള മറ്റൊരു പെണ്‍ക്കുട്ടിയുമായി കുടുംബാംഗങ്ങള്‍ അറിയാതെ ഫോണ്‍ സംഭാഷണം നടത്താന്‍ ശ്രമിക്കുന്നതാണ് രണ്ട് മിനിറ്റും മുപ്പത്തിരണ്ട് സെക്കന്‍റും ദൈര്‍ഘ്യമുള്ള സ്നീക്ക് പീക്ക് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ആന്തോളജിയിലെ എല്ലാ സിനിമകളും ഏറെ വ്യത്യസ്തവും രസകരവുമാണെന്ന് ട്രെയിലര്‍ നേരത്തെ തെളിയിച്ചിരുന്നു. ചിത്രത്തിലെ അഭിനേതാക്കളായ വിജയ് സേതുപതി, സാക്ഷി അഗര്‍വാള്‍ എന്നിവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി നേരത്തെ ആന്തോളജിയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ റിലീസ് ചെയ്‌തിരുന്നു. മാസ്റ്ററിലെ വില്ലനായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിജയ് സേതുപതിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ കൂടിയാണിത്.