കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിയറ്ററുകൾ അടച്ചുപൂട്ടലിലാണ്. കോൾഡ് കേസ്, മാലിക് തുടങ്ങിയ ചിത്രങ്ങൾ തിയറ്ററുകൾ പ്രവർത്തനസജ്ജമാകുന്നത് വരെ കാത്തിരിക്കാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശനത്തിന് തയ്യാറെടുക്കുകയുമാണ്.
എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയന്‍.
സിനിമയ്ക്കും താരങ്ങൾക്കും ജനകീയ അംഗീകാരം നേടിക്കൊടുത്തതിൽ തിയറ്ററുകൾക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് സംവിധായകൻ പറഞ്ഞത്.
വിനായകന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'പത്തൊൻപതാം നൂറ്റാണ്ട് എഡിറ്റിങ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കൊവിഡിന്‍റെ തീവ്രത കുറഞ്ഞതിനുശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ.
വർണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്‍റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടുകൂടി കണ്ടാലേ അതിന്‍റെ പൂർണ ആസ്വാദനത്തിലെത്തൂ.
- " class="align-text-top noRightClick twitterSection" data="">
ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്‍റെ സ്ക്രീനിൽ കണ്ട് തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്നേ അതിനെക്കുറിച്ച് പറയാനാകൂ.
അതുകൊണ്ടുതന്നെ നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്.
വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എന്‍റെ അഭിപ്രായം,' വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
More Read: ചരിത്ര നായകനായി സിജു വിൽസൺ; വിനയൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
യുവനടൻ സിജു വിൽസൺ നായകനാകുന്ന മലയാളചിത്രം ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, അലൻസിയർ, മണികണ്ഠൻ, സെന്തിൽകൃഷ്ണ, ബിബിൻ ജോർജ് എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മുഖ്യതാരങ്ങൾ.