തമിഴകത്തെ പ്രശസ്‌ത സംവിധായകൻ ഷങ്കറിന്‍റെ മകൾ വിവാഹിതയായി. മൂത്തമകൾ ഐശ്വര്യ ഷങ്കറും ക്രിക്കറ്റ് താരമായ രോഹിത് ദാമോദരനും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് മിന്നുകെട്ടിയത്.
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് മഹാബലിപുരത്തായിരുന്നു വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
ഷങ്കറിന്‍റെ മൂന്ന് മക്കളിൽ മൂത്ത മകളായ ഐശ്വര്യ ഡോക്‌ടറാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മധുരൈ പാന്തേഴ്‌സ് ടീം ഉടമയുടെ മകനും ടീമിന്‍റെ കാപ്റ്റനുമാണ് രോഹിത്.
Also Read: കൊവിഡ് പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ നൽകി സംവിധായകൻ ശങ്കർ
തമിഴിന് പുറമെ ബോളിവുഡ് ചിത്രങ്ങളുടെ അടക്കം തിരക്കുകളിലാണ് ഷങ്കര്‍. തന്‍റെ കരിയറിലെ വഴിത്തിരിവായിരുന്ന അന്യൻ എന്ന തമിഴ് ചിത്രത്തിന് ബോളിവുഡിൽ റീമേക്ക് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം.
കൂടാതെ, കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വാണ് റിലീസിന് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഷങ്കറിന്‍റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രജനികാന്ത് നായകനായ 2.0 ആയിരുന്നു.