ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ച പൃഥ്വിരാജിന്‍റെ നിലപാടിനെതിരെ നേരത്തെ സൈബർ ആക്രമണമുണ്ടായിരുന്നു. ഇതിന് പുറമെ, താരത്തിനെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിൽ ചില മാധ്യമങ്ങളും രംഗത്തെത്തി. നാല് സിനിമാവസരങ്ങൾക്കായി നിലപാട് പറയുമ്പോൾ മറ്റുള്ളവർ നടന്‍റെ പിതൃസ്‌മരണ നടത്താനുള്ള അവസരമുണ്ടാക്കരുതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഒരു വാർത്താമാധ്യമം പറഞ്ഞത്. ഇതേ തുടർന്ന് പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവർത്തകർ രംഗത്തെത്തി.
നടൻ അജു വർഗീസ്, സംവിധായകരായ ജൂഡ് ആന്‍റണി, മിഥുൻ മാനുവൽ തോമസ്, ഒമർ ലുലു, നടി മാല പാർവതി, നടൻ ആന്റണി വർഗീസ്, ശിയാസ് കരീം, സാജിദ് യഹിയ തുടങ്ങി നിരവധി പ്രമുഖർ പൃഥ്വിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഐക്യദാർഢ്യവുമായി സംവിധായകരും താരങ്ങളും
'വളരെ മാന്യമായി തന്‍റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ്. തന്‍റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പോള്‍ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും." നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...' ജോജിയിലെ ഡയലോഗ് കൂട്ടിച്ചേർത്തുകൊണ്ടാണ് ജൂഡ് ആന്‍റണി പ്രതികരിച്ചത്.
'ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി! വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ!' അജു വർഗീസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
- " class="align-text-top noRightClick twitterSection" data="">
'രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്.......!!' എന്നായിരുന്നു മിഥുൻ മാനുവൽ തോമസിന്‍റെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
'പൃഥ്വിരാജ്..! നാടിൻ്റെയും നാട്ടുകാരുടെയും അഭിമാനം! കാരണം ബുദ്ധി, ബോധം, ചങ്കൂറ്റം!' പൃഥ്വിരാജിനെ പ്രശംസിച്ച് മാല പാർവതി രംഗത്തെത്തി.
- " class="align-text-top noRightClick twitterSection" data="">
പൃഥ്വിരാജിന്‍റെ പഠനകാലത്തെ ചരിത്രവും സിനിമയിലെ ആദ്യകാലവും പിന്നീടുള്ള ചരിത്രവും വിശദീകരിച്ചുകൊണ്ടാണ് സാജിദ് യഹിയ പിന്തുണയുമായി എത്തിയത്. തുടക്കത്തിൽ അഹങ്കാരിയെന്ന് സമൂഹം വിളിച്ച താരം പിന്നീട് സംസ്ഥാന പുരസ്കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും, മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ എന്ന വിശേഷണവും സ്വന്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിലും ഇപ്പോൾ ലക്ഷദ്വീപിന്‍റെ അവകാശത്തിനായും ശബ്‌ദമുയർത്തിയ പൃഥ്വിരാജിനെ നടനും സംവിധായകനുമായ സാജിദ് യാഹിയ പ്രശംസിച്ചു. ഒപ്പം, "അച്ഛന്‍റെ ചരിത്രം അച്ഛന്...ഇത് അയാളുടെ ചരിത്രമാണ്," എന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
- " class="align-text-top noRightClick twitterSection" data="">
'അഭിപ്രയം പറയുന്നവന്‍റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നതാണ് എന്ത് തരം മാധ്യമ ധർമമാണ്, ഇതൊക്കെ ശരിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക്,' എന്ന് നടൻ ഷിയാസ് കരീം ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ ഒമർ ലുലുവും, നടൻ ആന്‍റണി വർഗീസും പൃഥ്വിരാജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
- " class="align-text-top noRightClick twitterSection" data="">
More Read: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ ; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം
സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും താരത്തിന്‍റെ ചങ്കൂറ്റത്തിനെ പ്രശംസിച്ചു. ഡ്രൈവിങ് ലൈസൻസ് ചിത്രത്തിൽ നടുവിരൽ കാണിച്ചുള്ള പൃഥ്വിരാജിന്‍റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സൈബർ ആക്രമണത്തിനെതിരെ ആരാധകർ പ്രതികരിച്ചത്.