ETV Bharat / sitara

റഹ്മാന്റെ സസ്പെന്‍സ് ത്രില്ലര്‍ സെവന്‍ മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തും - തമിഴ്

റഹ്മാന്‍ നായകനാവുന്ന ദ്വിഭാഷ ചിത്രം സെവന്‍ മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തും. അന്വേഷണാത്മക സസ്‌പെന്‍സ് സൈക്കോ ത്രില്ലറാണ് ചിത്രം

റഹ്മാന്റെ സസ്പെന്‍സ് ത്രില്ലര്‍ സെവന്‍ മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തും
author img

By

Published : May 11, 2019, 8:18 PM IST

റഹ്മാന്‍ നായകനാവുന്ന തെലുങ്ക്, തമിഴ് ചിത്രമായ സെവന്‍ മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തും. അന്വേഷണാത്മക സസ്‌പെന്‍സ് സൈക്കോ ത്രില്ലറാണ് ചിത്രം. ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണറായാണ് താരം എത്തുന്നത്. തെലുങ്കിലെ യുവ നായകന്‍ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഛായാഗ്രാഹകനായ നിസാര്‍ ഷാഫി ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രത്തിന്റെ രചയിതാവും നിസാര്‍ ഷാഫി തന്നെയാണ്. റെജീന കസാന്‍ട്ര, നന്ദിത ശ്വേത, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിലുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

നഗരത്തിൽ സുന്ദരിമാരായ പെൺകുട്ടികൾക്ക് നേരേ നടക്കുന്ന പീഡനങ്ങൾ, അവർക്കുണ്ടാകുന്ന ദുരന്തങ്ങൾ തുടർക്കഥയാകുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറ്‌ പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. ആറുപേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരേ. അവൻ തന്നെയാണോ കുറ്റവാളി? എന്തിനുവേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി? ആരാണ് യഥാർഥ കുറ്റവാളി? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള പോലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണയാത്രയാണ് സിനിമ. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച സെവന്‍ ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.