തമിഴ് നടന്‍ ധനുഷിന്‍റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിക്കും സാഹസീകതയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍ എന്ന ഫ്രഞ്ച് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കെന്‍ സ്കോട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാക്കിരി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. ചിത്രം ജൂണ്‍ 21 ന് പ്രദര്‍ശനത്തിനെത്തും.