ETV Bharat / sitara

Salute release postponed: ക്ഷമ ചോദിച്ച്‌ ദുല്‍ഖര്‍; 'സല്യൂട്ട്‌' റിലീസ്‌ മാറ്റിവച്ചു - Dulquer Salmaan as cop in Salute

Salute release postponed: ദുല്‍ഖര്‍ സല്‍മാന്‍റെ 'സല്യൂട്ട്‌' റിലീസ്‌ മാറ്റിവച്ചു. കൊവിഡ്‌ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ്‌ ചിത്രത്തിന്‍റെ റിലീസ്‌ നീട്ടിവെച്ചത്‌. ജനുവരി 14നായിരുന്നു 'സല്യൂട്ടി'ന്‍റെ റിലീസ്‌ തീരുമാനിച്ചിരുന്നത്.

Dulquer Salmaan starrer Salute  Salute release postponed  ക്ഷമ ചോദിച്ച്‌ ദുല്‍ഖര്‍  'സല്യൂട്ട്‌' റിലീസ്‌ മാറ്റിവച്ചു  ദുല്‍ഖര്‍ സല്‍മാന്‍റെ 'സല്യൂട്ട്‌'  Dulquer Salmaan about Salute  Salute trailer  Dulquer Salmaan as cop in Salute  Salute cast and crew
Salute release postponed: ക്ഷമ ചോദിച്ച്‌ ദുല്‍ഖര്‍; 'സല്യൂട്ട്‌' റിലീസ്‌ മാറ്റിവച്ചു
author img

By

Published : Jan 10, 2022, 5:43 PM IST

Salute release postponed: റോഷന്‍ ആന്‍ഡ്രൂസ്‌- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സല്യൂട്ടി'ന്‍റെ റിലീസ്‌ നീട്ടി. 'സല്യൂട്ട്‌' റിലീസ്‌ നീട്ടിയ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

കൊവിഡ്‌ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ്‌ ചിത്രത്തിന്‍റെ റിലീസ്‌ നീട്ടിവെച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ജനുവരി 14നായിരുന്നു 'സല്യൂട്ടി'ന്‍റെ റിലീസ്‌ തീരുമാനിച്ചിരുന്നത്. എത്രയും വേഗം തന്നെ 'സല്യൂട്ട്‌' റിലീസിനെത്തിക്കാന്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്‌.

Dulquer Salmaan about Salute:'പ്രേക്ഷകരെ പോലെ ചിത്രത്തിന്‍റെ റിലീസിന് തങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ സാമൂഹിക പ്രതിബദ്ധതയ്‌ക്ക്‌ ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. കൊവിഡ്‌, ഒമിക്രോണ്‍ കേസുകളിലുണ്ടായ വര്‍ധന കണക്കിലെടുത്ത് ബുദ്ധിമുട്ടുള്ള തീരുമാനം ഞങ്ങള്‍ക്ക്‌ എടുക്കേണ്ടി വന്നിരിക്കുകയാണ്.

'സല്യൂട്ടി'ന്‍റെ റിലീസ്‌ നീട്ടുകയാണ്. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇതുപോലെയുള്ള സമയത്ത്‌ ആരോഗ്യത്തിനും സുരക്ഷയ്‌ക്കുമായിരിക്കണം നാം പ്രാമുഖ്യം കൊടുക്കേണ്ടത്‌. കഴിയാവുന്നതില്‍ നേരത്തെ ഞങ്ങള്‍ എത്തും. എല്ലാവരുടെയും പിന്തുണയ്‌ക്ക്‌ നന്ദി.'-ദുല്‍ഖര്‍ കുറിച്ചു.

Salute trailer: നേരത്തെ 'സല്യൂട്ടി'ന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. കൊലപാതകങ്ങളും, കുറ്റാന്വേഷണവുമായി എത്തിയ ട്രെയ്‌ലറിന്‌ മികച്ച അഭിപ്രായമാണ് ലഭിച്ചത്‌. നിമിഷ നേരം കൊണ്ട്‌ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Dulquer Salmaan as cop in Salute: പൊലീസ്‌ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ എസ്‌.ഐ അരവിന്ദ്‌ കരുണാകരന്‍റെ വേഷമാണ് ദുല്‍ഖറിന്. ബോളിവുഡ്‌ താരം ഡയാന പെന്‍റിയാണ് 'സല്യൂട്ടി'ല്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഡയാനയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'സല്യൂട്ട്‌'. ലക്ഷ്‌മി ഗോപാല സ്വാമി, മനോജ്‌ കെ ജയന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Salute cast and crew: ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയിയാണ് സംഗീതം. ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിക്കും.

Also Read: 'അനുവാദം കൊടുക്കാതെ അയാള്‍ എന്നെ പീഡിപ്പിച്ചു'; ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെ മീടൂ ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.