Dulquer Salmaan Salute trailer : റോഷന്‍ ആന്‍ഡ്രൂസ്-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സല്യൂട്ടി'ന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.
Dulquer Salmaan shares Salute trailer :'കള്ളം. സത്യം. നീതി. നിങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറാന്‍ അരവിന്ദ് കരുണാകരണ്‍ ഇവിടെയുണ്ട്. ജനുവരി 14ന് 'സല്യൂട്ട്' തിയേറ്ററുകളിലെത്തും.' -ട്രെയ്‌ലര്‍ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.
1.49 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ദുല്‍ഖര്‍ തന്നെയാണ് ഹൈലൈറ്റാകുന്നത്. കൊലപാതകങ്ങളും, കുറ്റാന്വേഷണവുമാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക.
Salute trailer viral : മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി. 22ാം മിനിറ്റില്‍ 60,000 പേര്‍ കണ്ട ട്രെയ്‌ലര്‍, 25ാം മിനിറ്റില്‍ 70,000 പേരും, 35ാം മിനിറ്റില്‍ 95,000 പേരും കണ്ടു. 39ാം മിനിറ്റില്‍ ഒരു ലക്ഷം പേരാണ് ട്രെയ്‌ലര്‍ കണ്ടത്. ഒരു മണിക്കൂറില്‍ ഒന്നര ലക്ഷം പേരും ട്രെയ്‌ലര്‍ കണ്ടു.
- " class="align-text-top noRightClick twitterSection" data="">
Mammootty Dulquer shared Salute poster : രണ്ട് ദിനം മുമ്പ് 'സല്യൂട്ടി'ന്‍റെ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. പോസ്‌റ്റര്‍ മമ്മൂട്ടിയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. ദുല്‍ഖറും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പോസ്‌റ്റര്‍ പങ്കുവച്ചിരുന്നു. 'അരവിന്ദ് കരുണാകരന്‍ ഒരു മിഷനിലാണ്! സല്യൂട്ട്.ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 2022 ജനുവരി 14ന് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.' 'സല്യൂട്ടി'ന്‍റെ പോസ്‌റ്റര്‍ പങ്കുവച്ച് മമ്മൂട്ടിയും ദുല്‍ഖറും കുറിച്ചു.
പൊലീസ് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം തിയേറ്ററുകളിലെത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. 2022 ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Dulquer Salmaan as cop in Salute : എസ്.ഐ അരവിന്ദ് കരുണാകരന്‍റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ബോളിവുഡ് താരം ഡയാന പെന്‍റിയാണ് 'സല്യൂട്ടി'ല്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഡയാനയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'സല്യൂട്ട്'. ലക്ഷ്‌മി ഗോപാല സ്വാമി, മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Salute cast and crew : ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയിയാണ് സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കും.
Dulquer Salmaan 2022 movies : ദുല്‍ഖര്‍ സല്‍മാന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വര്‍ഷമാകും 2022. നിരവധി സിനിമകളാണ് അടുത്ത വര്‍ഷം താരത്തെ കാത്തിരിക്കുന്നത്. ദുല്‍ഖറിന്‍റെ മറ്റൊരു ചിത്രം കൂടി 2022ല്‍ റിലീസിനെത്തും. ബ്രിന്ദ ഒരുക്കുന്ന 'ഹേയ് സിനാമിക' എന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. കാജല്‍ അഗര്‍വാള്‍, അദിതി റാവു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അടുത്തിടെ 'ഹേയ് സിനാമിക' യുടെ കളര്‍ഫുള്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു.
Also Read : Harbhajan Singh movies : ക്രീസ് വിട്ട ടർബനേറ്റർക്ക് ഇനി സിനിമയോ രാഷ്ട്രീയമോ? ആരാധകർക്ക് ആകാംക്ഷ