ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആകാംഷയിലാണ് സിനിമ സ്നേഹികള്‍. ദുല്‍ഖറിന് സിനിമയില്‍ ഒരു പൊലീസ് വേഷമാണെന്നതിനപ്പുറം സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയ സൂചനകള്‍ പങ്കുവെച്ചിരിക്കുകയാണ് പുത്തന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍. നമ്പര്‍ പ്ലേറ്റിന് താഴെയായി പൊലീസ് എന്ന് എഴുതിയ പുത്തൻ റോയൽ എൻഫീൽഡാണ് പുതിയ പോസ്റ്ററിലുള്ളത്. 'സല്യൂട്ട്' എന്നാണ് സിനിമയുടെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
- " class="align-text-top noRightClick twitterSection" data="
">
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും അടുത്തിടെയാണ് നടന്നത്. സിനിമയ്‌ക്ക് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ടീം ആണ്. വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് ചിത്രത്തിലെ നായിക. മനോജ്.കെ.ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.