ETV Bharat / sitara

' വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി പോസ്‌റ്റ് ഇട്ടത് ഞാന്‍ തന്നെ'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ - celebrities

സഹതാരങ്ങളുടെ പുതിയ സിനിമകള്‍ പ്രമോട്ട് ചെയ്‌താലും ദുല്‍ഖറിന്‍റെ സിനിമകളെ മമ്മൂട്ടി ഇതുവരെ പ്രമോട്ട് ചെയ്‌ത ചരിത്രമില്ല. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ച് ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പ്' ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍, ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു.

sitara  Dulquer Salmaan reveals the truth behind Kurup trailer in Mammootty s facebook page  വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി പോസ്‌റ്റ് ഇട്ടത് ഞാന്‍ തന്നെ  വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ദുല്‍ഖര്‍  കുറുപ്പ്  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ്  കുറുപ്പ് ട്രെയ്‌ലര്‍  കുറുപ്പ് ഗാനം  മമ്മൂട്ടി  മമ്മൂട്ടി ദുല്‍ഖര്‍  ഫേസ്ബുക്ക് പോസ്‌റ്റ്‌  Kurup movie  Dulquer Salmaan Kurup  dq  Kurup video song  Kurup trailer  Mammootty  Mammootty facebook page  facebook post  Kurup song  Dulquer Salmaan about Kurup  Dulquer Salmaan about Kurup trailere  Dulquer Salmaan about Mammootty  news  latest news  press meet  Malayalam Cinema  film  films  film news  movie  movie news  movies  entertainment  entertainment news  celebrity  celebrity news  celebrities  ETV
'ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.. വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി പോസ്‌റ്റ് ഇട്ടത് ഞാന്‍ തന്നെ'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍
author img

By

Published : Nov 6, 2021, 4:33 PM IST

'കുറുപ്പ്' റിലീസിനോടടുക്കുമ്പോല്‍ കൂടുതല്‍ വിശേഷങ്ങളും പുറത്തുവരികയാണ്. അടുത്തിടെയാണ് 'കുറുപ്പി' ലെ വീഡിയോ ഗാനവും ട്രെയ്‌ലറും പുറത്തിറങ്ങിയത്. ട്രെയ്‌ലറിനും വീഡിയോ ഗാനത്തിനും വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.

തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഹതാരങ്ങളുടെ പുതിയ സിനിമകള്‍ പ്രമോട്ട് ചെയ്‌താലും സ്വന്തം മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമകളെ മമ്മൂട്ടി ഇതുവരെ പ്രമോട്ട് ചെയ്‌ത ചരിത്രമില്ല. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ച് ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പ്' ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍, ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. പതിവില്‍ നിന്നും വ്യത്യസ്‌തമായ മമ്മൂട്ടിയുടെ ഈ പ്രവൃത്തിയല്‍ ആരാധകരുടെ സന്തോഷങ്ങള്‍ക്ക് അതിരില്ലായിരുന്നു.

ആ സത്യം വെളിപ്പെടുത്തി ദുല്‍ഖർ

എന്നാല്‍ ചിലര്‍ ഇതിനെ ട്രോളിയും രംഗത്തെത്തിയിരുന്നു. വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ദുല്‍ഖര്‍ ആണ് ട്രെയ്‌ലര്‍ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചത് എന്നായിരുന്നു ട്രോള്‍. എന്നാല്‍ ട്രോളുകള്‍ സത്യമാകുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

  • " class="align-text-top noRightClick twitterSection" data="">

വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി താന്‍ തന്നെയാണ് 'കുറുപ്പ്' ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് താരം. കുറുപ്പുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

'ട്രോളുകളെല്ലാം ഞാന്‍ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാന്‍ തന്നെ ഫോണ്‍ അടിച്ചുമാറ്റി ചെയ്‌തതാണെന്നായിരുന്നു ട്രോള്‍. സാധാരണ എന്‍റെ സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്.

പക്ഷേ ഇതൊരു വലിയ സിനിമയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ തിയേറ്ററില്‍ റിലീസിനെത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം. അതുകൊണ്ടു തന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയ്‌ലര്‍ ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. വാപ്പച്ചിയോടും പറഞ്ഞു. 'പ്ലീസ് ഈ പടമെങ്കിലും എനിക്ക് വേണ്ടി.' അങ്ങനെ 'ഫോണ്‍ എടുക്കുവാണേ' എന്ന് പറഞ്ഞ് ഞാന്‍ തന്നെയാണ് ഷെയര്‍ ചെയ്‌തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.'-ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Also Read: 'ദുല്‍ഖറിനെ കുറിച്ചോ കുറുപ്പിനെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല.. എന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്..'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.