കൊവിഡ് 19 ഒട്ടനവധി രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രവാസികളാണ് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്നത്. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്കായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സലീം അഹമ്മദ്. പ്രവാസികളുടെ ജീവിതം പറഞ്ഞ പത്തേമാരിയുടെ സംവിധായകനാണ് സലീം അഹമ്മദ്. ചിത്രത്തില്‍ പ്രവാസിയായ പള്ളിക്കല്‍ നാരായണന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ മമ്മൂട്ടിയായിരുന്നു. ചിത്രത്തിലെ ചില ഡയലോഗുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സലീം അഹമ്മദ് കുറിപ്പ് എഴുതിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പത്തേമാരിയുടെ ലൊക്കേഷനില്‍ നിന്നും മമ്മൂട്ടിയോടൊപ്പം പകര്‍ത്തിയ ചിത്രവും സലീം അഹമ്മദ് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. രോഗബാധിതരെ തിരികെ കൊണ്ടുവരണമെന്നല്ല ആവശ്യപ്പെടുന്നതെന്ന് സലീം അഹമ്മദ് കുറിപ്പില്‍ വ്യക്തമാക്കി. പ്രവാസികളാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല്‍ കടന്ന് വന്നവരല്ലെന്നും അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണമെന്നും കുറിപ്പിലൂടെ സലീം അഹമ്മദ് ആവശ്യപ്പെടുന്നുണ്ട്... 'സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രവാസിയെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല... പിന്നെയല്ലേ ഒരു നാടിന്' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.