ETV Bharat / sitara

മലയാള സിനിമയുടെ രഞ്‌ജിത്; ക്യാമറക്ക് മുന്നിലും പിന്നിലും - മലയാള സിനിമയിലെ രഞ്‌ജിത് യുഗം

ദേവാസുരം, രാവണപ്രഭു, പ്രജാപതി, ചന്ദ്രോത്സവം, മിഴിരണ്ടിലും, കേരള കഫേ, പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയിന്‍റ്, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ, ഇന്ത്യൻ റുപ്പി തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനായും അയ്യപ്പനും കോശിയും, ഉണ്ട, ഗുൽമോഹർ ചിത്രങ്ങളിൽ നിര്‍ണായകവേഷങ്ങള്‍ അവതരിപ്പിച്ചും മലയാളിക്ക് പ്രിയങ്കരനായ രഞ്ജിത്തിന്‍റെ 56-ാം ജന്മദിനമാണിന്ന്

മംഗലശ്ശേരി നീലകണ്‌ഠൻ  മുണ്ടക്കൽ ശേഖരൻ  അയ്യപ്പനും കോശിയും  രഞ്ജിത് ബാലകൃഷ്‌ണൻ  രഞ്ജിത് സംവിധായകൻ  മലയാളം പിറന്നാൾ  ജന്മദിനം  Ranjith birthday  Director Ranjith birthday special  ranjith balakrishnan  koshi kuryan  ayyappanum koshiyum  malayalam director birthday
രഞ്ജിത് സംവിധായകൻ
author img

By

Published : Sep 5, 2020, 10:39 AM IST

Updated : Sep 5, 2020, 2:53 PM IST

മംഗലശ്ശേരി നീലകണ്‌ഠനും മുണ്ടക്കൽ ശേഖരനും പൗരുഷത്തിന്‍റെയും പ്രൗഢിയുടെയും മൂർത്തഭാവങ്ങളോടെ മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. തന്‍റേടികളായ പുരുഷന്മാരെ മാത്രമല്ല, നിഷ്‌കളങ്കയായ ബാലാമണിയും കൊച്ചു കൊച്ചു വിജയങ്ങൾ കൊതിക്കുന്ന ഭാനുമതിയും പരാജയങ്ങളുടെ ആഘാതങ്ങള്‍ക്കിടയിലും ജീവിതത്തിന്‍റെ നിറം കണ്ടെത്തുന്ന പത്മശ്രീയും മലയാളസിനിമയിലെ മികച്ച പെൺകഥാപാത്രങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നു.

മംഗലശ്ശേരി നീലകണ്‌ഠൻ  മുണ്ടക്കൽ ശേഖരൻ  അയ്യപ്പനും കോശിയും  രഞ്ജിത് ബാലകൃഷ്‌ണൻ  രഞ്ജിത് സംവിധായകൻ  മലയാളം പിറന്നാൾ  ജന്മദിനം  Ranjith birthday  Director Ranjith birthday special  ranjith balakrishnan  koshi kuryan  ayyappanum koshiyum  malayalam director birthday
ഇന്ദുചൂഢനും നന്ദഗോപാൽ മാരാരും ജഗന്നാഥൻ തമ്പുരാനും അറയ്‌ക്കൽ മാധവനുണ്ണിയും പ്രാഞ്ചിയേട്ടനും രഞ്ജിത്തിന്‍റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങൾ

ഇന്ദുചൂഢനും നന്ദഗോപാൽ മാരാരും ജഗന്നാഥൻ തമ്പുരാനും അറയ്‌ക്കൽ മാധവനുണ്ണിയും പ്രാഞ്ചിയേട്ടനും രഞ്ജിത്തിന്‍റെ തൂലികയിൽ നിന്നും മലയാളസിനിമയിലേക്ക് എത്തിയവരാണ്. തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും അഭിനേതാവായും പരിചിതമാണ് മലയാളിക്ക് രഞ്ജിത്തിനെ. കൃഷ്ണഭക്തയായ ബാലാമണിയെ ഇന്നും ആർക്കും മറക്കാനാവാത്തത് അത്രയേറെ വൈകാരികതയോടെ രഞ്ജിത് അതിനെ കാമറയിലേക്ക് പകർത്തിയതിനാലാകാം.

ദേവാസുരത്തിലൂടെ ആദ്യമായി സംവിധായകനായി

കാമറക്ക് മുന്നിലും അദ്ദേഹത്തെ പ്രേക്ഷകർ നന്നായി പരിചയപ്പെട്ടിട്ടുണ്ട്. കൂടെയിലെ നിസ്സഹായനായ അച്ഛൻ അലോഷി, ഗുൽമോഹറിലെ നായകൻ ഹെഡ്‌മാസ്റ്റർ, ഉണ്ടയിലെ സിഐ, അയ്യപ്പനും കോശിയിലെയും ദുർവാശിക്കാരൻ കുര്യൻ ജോൺ... അങ്ങനെ മുഴുനീളൻ കഥാപാത്രങ്ങളിലൂടെയും അതിഥി വേഷങ്ങളിലും... ഇന്ന് മലയാളത്തിന്‍റെ പ്രിയസംവിധായൻ രഞ്‌ജിത് ബാലകൃഷ്ണൻ 56-ാം ജന്മദിനത്തിന്‍റെ നിറവിലാണ്. കഥയും തിരക്കഥയും സംവിധാനവും പുതിയ ഭാവങ്ങളിലൂടെ അവതരിപ്പിച്ച് നിറകൈയടി നേടിയ കലാകാരനങ്ങനെ കഴിഞ്ഞ മുപ്പത് വർഷങ്ങളിലേറെയായി മലയാളസിനിമയുടെ മുതൽക്കൂട്ടാണ്.

ഉണ്ടയിലെ സിഐ

ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്ന കരുമല ബാലകൃഷ്ണന്‍റെയും പത്മാവതി അമ്മയുടേയും മകനായി 1964 സെപ്‌തംബർ അഞ്ചിന് ജനനം. 1985ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടി. 1987ൽ രഞ്ജിത് ബാലകൃഷ്‌ണന്‍റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ റിലീസ് ചെയ്‌തു. ഷാജി കൈലാസിന്‍റെ ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ, സിബി മലയിലിന്‍റെ ഉസ്‌താദ്, സമ്മർ ഇൻ ബത്ലഹേം, മായാമയൂരം കമൽ ചിത്രം കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വിജി തമ്പിയുടെ മറുപുറം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം തുടങ്ങി നിരവധി ചിത്രങ്ങളുടെ രചന നിർവഹിച്ചത് രഞ്ജിത്തായിരുന്നു. 2001ൽ രാവണപ്രഭു എന്ന മാസ് ചിത്രം സംവിധാനം ചെയ്‌തുകൊണ്ടായിരുന്നു സംവിധായകനായി രഞ്ജിത്തിന്‍റെ അരങ്ങേറ്റം.

തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും അഭിനേതാവായും മലയാള സിനിമയിൽ സജീവം

മംഗലശ്ശേരി നീലകണ്‌ഠന്‍റെ അടുത്ത തലമുറയിലെ കാർത്തികേയനെ രാവണപ്രഭുവിലൂടെ അവതരിപ്പിച്ച് ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമൊരുക്കി രഞ്ജിത് ബോക്‌സ് ഓഫീസിനെ വീണ്ടും ഇളക്കി മറിച്ചു. ശേഷം നന്ദനം എന്ന സിനിമയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറുക മാത്രമായിരുന്നില്ല, പൃഥ്വിരാജ് എന്ന യുവപ്രതിഭയെ സിനിമയ്‌ക്ക് പരിചയപ്പടുത്തുകയും ചെയ്‌തു.

പൃഥ്വിരാജിനെ സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകൻ

പ്രജാപതി, ചന്ദ്രോത്സവം, മിഴിരണ്ടിലും, കേരള കഫേ, പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയിന്‍റ്, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, ഞാൻ എന്നിവയിലൂടെ കലാമൂല്യവും ജനപ്രീതിയുമുള്ള സംവിധായകനായി അദ്ദേഹം വളർന്നു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിന്‍റെ സംവിധാനം മാത്രമല്ല, നിർമാണവും തിരക്കഥയും നിർവഹിച്ചത് രഞ്‌ജിത് ആയിരുന്നു. സിനിമയുടെ അഭിനയനിരയിലും സംവിധായകൻ തന്‍റെ പേര് ഉൾപ്പെടുത്തി. ഈ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നടി ശ്രീവിദ്യയുടെ ജീവിതകഥയെന്ന് പരാമർശിക്കപ്പെടുന്ന തിരക്കഥ സ്വന്തമാക്കി.

കൂടെയിലെ അലോഷി

തിലകനെന്ന അതുല്യകലാകാരന്‍റെ തിരിച്ചുവരവിന് അവസരം നൽകിയ ഇന്ത്യൻ റുപ്പിയും സ്‌പിരിറ്റുമാണ് രഞ്‌ജിത്തിന് ദേശീയ ബഹുമതി നേടിക്കൊടുത്ത മറ്റ് രണ്ട് ചലച്ചിത്രങ്ങൾ. ഇന്ത്യൻ റുപ്പി 2011ലെ മികച്ച മലയാളചിത്രമായും സാമൂഹിക പ്രശ്‌നങ്ങൾ തുറന്നുകാണിച്ച മികച്ച സിനിമയായി സ്‌പിരിറ്റ് 2012ലും ദേശീയ പുരസ്‌കാരം കരസ്ഥമാക്കി. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ, ഇന്ത്യൻ റുപ്പി എന്നിവ ചലച്ചിത്രങ്ങളായി കേരളസംസ്ഥാന പുരസ്‌കാരവും പ്രഖ്യാപിച്ചു. സാമൂഹിക പ്രതിബന്ധതയുള്ള ചിത്രങ്ങൾ തയ്യാറാക്കുന്നതിലും വിജയം കണ്ട സംവിധായകനാണ് രഞ്‌ജിത്. സാമൂഹിക പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിന് മികവുറ്റ രീതിയിൽ സാധിച്ചു.

അയ്യപ്പനും കോശിയിലും കുര്യൻ ജോണായി അഭിനയിച്ചു

നസ്രാണി, പൂക്കാലം വരവായി, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ഓർക്കാപ്പുറത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു രഞ്‌ജിത്. സിനിമയിലേക്ക് അദ്ദേഹം കൈപിടിച്ചുയർത്തിയ പൃഥ്വിരാജിനൊപ്പം അഭിനയിച്ചും സംവിധായകനായും തിരക്കഥാകൃത്തായും അവതരിച്ചും കുറേ ഹിറ്റ് സിനിമകളും രഞ്‌ജിത് സമ്മാനിച്ചിട്ടുണ്ട്.

കിംഗ് ഫിഷ്, വൺ എന്നിവ രഞ്‌ജിത് അഭിനയിക്കുന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ

മാസ് പ്രകടനം നടത്തി ഈ വർഷം തിയേറ്ററിനെ ആവേശം കൊള്ളിച്ച അയ്യപ്പനും കോശിയും അതിനുദാഹരണം മാത്രം. പുറത്തിറങ്ങാനിരിക്കുന്ന കിംഗ് ഫിഷിൽ അനൂപ് മേനോനൊപ്പം കേന്ദ്രകഥാപാത്രമായി രഞ്ജിത് എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം വണ്ണിലും അദ്ദേഹം ശ്രദ്ധേയവേഷമാണ് കൈകാര്യം ചെയ്യുന്നത്. നിർമാതാവായും മലയാളസിനിമയിൽ പ്രശസ്‌തനായ രഞ്‌ജിത് ആസിഫ് അലിയെ നായകനാക്കി സിബി മലയിലൊരുക്കുന്ന പുതിയ ചിത്രം നിർമിക്കുകയാണ്.

Last Updated : Sep 5, 2020, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.