എറണാകുളം മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത മരട് 357 സിനിമയുടെ പ്രദർശനത്തിന് കഴിഞ്ഞ ദിവസമാണ് എറണാകുളം മുൻസിഫ് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. പ്രദർശനത്തിന് പുറമെ സിനിമയുടെ ട്രെയിലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുൻസിഫ് കോടതിയുടെ ഉത്തരവിലൂടെ പറഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്ന് കാണിച്ചാണ് ഫ്‌ളാറ്റ് നിർമാതാക്കള്‍ കോടതിയെ സമീപിച്ചത്. തന്‍റെ സിനിമയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ചിലരുടെ പരിശ്രമം മൂലമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ കണ്ണന്‍ താമരക്കുളം. മനപൂര്‍വമായി ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നും എന്നിട്ടും സിനിമയെ തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ കണ്ണന്‍ താമരക്കുളം പറഞ്ഞു.
-
പ്രിയ സുഹൃത്തുക്കളെ, മരട് 357 റിലീസ് മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വന്നതിനാല്‍...
Posted by Kannan Thamarakkulam on Thursday, February 18, 2021