ദിലീപിന്‍റെ ഫാമിലി എന്‍റർടെയ്‌ൻമെന്‍റ് ചിത്രങ്ങൾക്കും കോമഡി ചലച്ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നാദിർഷ സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ചിത്രവും തിയേറ്ററുകളിൽ ബ്ലോക്‌ബസ്റ്റർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഒരിടവേളയ്ക്ക് ശേഷം ദിലീപ് എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രത്തില്‍ ഉർവശിയാണ് നായിക.
സംവിധായകൻ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാദിർഷ വരികൾ എഴുതി ഈണമിട്ട് ഒരുക്കിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ദിലീപാണ് ആലപിച്ചിരിക്കുന്നത്. നാരങ്ങമുട്ടായി എന്ന് തുടങ്ങുന്ന പാട്ടിന്‍റെ വീഡിയോ ഗാനത്തിൽ ദിലീപും നാദിർഷയും ടോപ് സിംഗറിലെ ചുറുചുറുക്കൻ കുഞ്ഞുഗായകരും എത്തുന്നു.
- " class="align-text-top noRightClick twitterSection" data="">
കുഞ്ഞുഗായകർക്കൊപ്പം ദിലീപും നാദിർഷയും
പാട്ട് റെക്കോഡിങ്ങിന് മുൻപ് സ്റ്റുഡിയോയിൽ വച്ച് ദിലീപും നാദിര്‍ഷയും തമ്മിലുളള സംഭാഷണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. നാരങ്ങമുട്ടായി എന്ന ഗാനത്തിന്‍റെ വരികൾ ദിലീപിന് കൊടുക്കുമ്പോൾ, നീ ഒരു സംവിധായകനായില്ലേ, ഇനിയെങ്കിലും സ്റ്റാന്‍ഡേര്‍ഡായിട്ട് എഴുതിക്കൂടേയെന്ന് നാദിർഷയോട് ദിലീപ് ചോദിക്കുന്നു.
ഇതിന് എന്താണ് സ്റ്റാന്‍ഡേര്‍ഡ് കുറവ് എന്ന നാദിര്‍ഷയുടെ മറുചോദ്യത്തിന്, കുറച്ചുകൂടി കടുകട്ടി വാക്കുകൾ ഉപയോഗിക്കാൻ ദിലീപ് പറയുന്നു. നിന്‍റെ സ്റ്റാന്‍ഡേര്‍ഡിനല്ലേ, ഇതൊക്കെ മതി എന്ന് നാദിര്‍ഷയുടെ മറുപടി.
പിന്നീട് കുട്ടികളുമായുള്ള രസകരമായ സംഭാഷണത്തിന് ശേഷം ദിലീപും മറ്റുള്ളവരും പാടുന്നതാണ് വീഡിയോയിലുള്ളത്.
പാട്ടിറങ്ങി മണിക്കൂറുകൾക്കകം നാരാങ്ങാമുട്ടായിയെ പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. സിനിമയ്‌ക്കായുള്ള വമ്പൻ പ്രതീക്ഷയും വീഡിയോയ്ക്ക് താഴെ ആരാധകർ പങ്കുവച്ചു.
More Read: പൊള്ളാച്ചിയിൽ നിന്നും 'കേശു'വും നാദിർഷയും അനുശ്രീയും
സിദ്ദിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, അനുശ്രീ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ് ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, ഉർവ്വശി, സീമാ ജി. നായർ, വത്സല മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സാജൻ ആണ്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ ഈണം പകരുന്നു. ദിലീപും ഡോ. സക്കറിയ തോമസും ചേർന്നാണ് കേശു ഈ വീടിന്‍റെ നാഥൻ നിർമിക്കുന്നത്.