ETV Bharat / sitara

ധനുഷിന്‍റെ കര്‍ണന്‍ ഏപ്രിലില്‍ തിയേറ്ററുകളില്‍ - dhanush karnan

സിനിമ 2021 ഏപ്രിലില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. റിലീസ് അനൗണ്‍സ്‌മെന്‍റ് ടീസറില്‍ സിനിമയിലെ ധനുഷിന്‍റെ സീനുകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

dhanush karnan to hit screens in april  ധനുഷിന്‍റെ കര്‍ണന്‍ ഏപ്രിലില്‍ തിയേറ്ററുകളില്‍  കര്‍ണന്‍ സിനിമ റിലീസ്  ധനുഷ് കര്‍ണന്‍  മാരി സെല്‍വരാജ് ധനുഷ് വാര്‍ത്തകള്‍  dhanush karnan  dhanush karnan news
dhanush karnan to hit screens in april
author img

By

Published : Jan 31, 2021, 1:22 PM IST

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന കര്‍ണന്‍റെ റിലീസിങ് തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമ 2021 ഏപ്രിലില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. റിലീസ് അനൗണ്‍സ്‌മെന്‍റ് ടീസറില്‍ സിനിമയിലെ ധനുഷിന്‍റെ സീനുകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവാഗത സംവിധായകനായിരുന്നിട്ടും പരിയേറും പെരുമാള്‍ എന്ന സിനിമ എടുത്ത് തമിഴ് സിനിമാ മേഖലയില്‍ ശ്രദ്ധ നേടിയ ആളാണ് മാരി സെല്‍വരാജ്. മലയുടെ മുകളിലേക്ക് ഒരു വാളുമായി ഓടിക്കയറുന്ന ധനുഷാണ് അനൗണ്‍സ്‌മെന്‍റ് ടീസറിലുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

ധനുഷിന്‍റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ കർണൻ എന്ന് തന്നെയാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിൽ നായിക. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ വൈറലായിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നടൻ ലാൽ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലൈപുലി.എസ്.താനുവിന്‍റെ വി. ക്രിയേഷൻസാണ് കര്‍ണന്‍ നിർമിച്ചിരിക്കുന്നത്. ധനുഷിന്‍റേതായി ഇനി റിലീസിനെത്താനുള്ള സിനിമ ജഗമേ തന്തിരമാണ്. കാര്‍ത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.