ETV Bharat / sitara

കൊലവെറി ലുക്കിൽ ധനുഷിന്‍റെ 'മാരൻ' ; ഫസ്റ്റ് ലുക്ക് പുറത്ത്

കാർത്തിക് നരേൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാരൻ എന്ന ചിത്രത്തിൽ മാളവിക മോഹനൻ ആണ് നായിക.

author img

By

Published : Jul 28, 2021, 3:43 PM IST

മാരൻ വാർത്ത  മാരൻ ധനുഷ് വാർത്ത  ഫസ്റ്റ് ലുക്ക് മാരൻ വാർത്ത  maaran first look news  maaran first look dhanush 43 news  dhanush 43 karthik naren news  dhanush malavika mohanan news  dhanush maaran latest news  മാരൻ കാർത്തിക് നരേൻ വാർത്ത  ധനുഷ് 43 കാർത്തിക് നരേൻ വാർത്ത  മാരൻ ഫസ്റ്റ് ലുക്ക് പുതിയ വാർത്ത  ധനുഷ് ജന്മദിനം വാർത്ത  ധനുഷ് മാളവിക മോഹനൻ പുതിയ വാർത്ത
മാരൻ

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാർത്തിക് നരേൻ. ധനുഷിനെ നായകനാക്കിയാണ് കാർത്തിക് പുതിയ ചിത്രവുമായി വരുന്നത്. ധനുഷിന്‍റെ 43-ാമത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ മാരൻ എന്നാണ്.

ഇന്ന് താരത്തിന് പിറന്നാൾ സമ്മാനമായി മാരന്‍റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ഒരു ആക്ഷൻ രംഗമാണ് ഫസ്റ്റ് ലുക്കിലുള്ളത്.

കാർത്തിക് നരേൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാരനിൽ നായികയാവുന്നത് മാളവിക മോഹനനാണ്. വിവേക്, ഷറഫ്, സുഹാസ് എന്നിവരും തിരക്കഥയിൽ പങ്കാളിയാകുന്നു.

മഹേന്ദ്രൻ, സമുദ്രക്കനി, സ്‌മൃതി വെങ്കട്ട്, കൃഷ്ണകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. ജി.വി പ്രകാശ്‍ കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

പ്രസന്ന ജി.കെ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ വിവേകാനന്ദ് സന്തോഷമാണ്. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.

More Read: പൊള്ളാതവനും അസുരനും മാരിയും കർണനും... ഇന്ത്യൻ സിനിമയിലെ ധനുഷ് സാന്നിധ്യം

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ജ​ഗമേ തന്തിരമാണ് ധനുഷിന്‍റേതായി റിലീസ് ചെയ്‌ത ഒടുവിലത്തെ ചിത്രം. റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ദി ​ഗ്രേ മാൻ എന്ന ഹോളിവുഡ് ചിത്രവും അത്‌രംഗി രേ എന്ന ബോളിവുഡ് ചിത്രവും ശേഖര്‍ കമുലയുടെ സിനിമയും സെൽവരാഘവന്‍റെ നാനേ വരുവേൻ എന്ന ചിത്രവുമാണ് ധനുഷിന്‍റേതായി പുറത്തിറങ്ങാനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.