കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാലിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. കെ.സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍പോരെന്നും സുരേഷ് ഗോപിയും തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ വന്നതും പോയതും ഹെലികോപ്‌റ്ററിലാണെന്നും പദ്മജ ഫേസ്‌ബുക്കില്‍ കുറിച്ചു. 'കെ.സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ....? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ....? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിലാണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോയെന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചെലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ....? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ....?' പദ്‌മജ വേണുഗോപാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് മൊഴിയെടുക്കുന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കൊടകര കുഴൽപ്പണ തട്ടിപ്പ് കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്‍റെ സെക്രട്ടറിയേയും ഡ്രൈവറേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു. സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് എന്നിവരെയാണ് ചോദ്യം ചെയ്‌തത്.
Also read: കൊടകര കുഴൽപ്പണത്തട്ടിപ്പ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും