ETV Bharat / sitara

'ആചാര്യ'യിലെത്തിയ കാജലിനും ഭർത്താവിനും പൂച്ചെണ്ട് നൽകി ചിരഞ്‌ജീവിയുടെ വരവേൽപ്

author img

By

Published : Dec 15, 2020, 7:09 PM IST

ആക്ഷൻ എന്‍റർടെയ്‌ൻമെന്‍റായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആചാര്യയുടെ ഹൈദരാബാദ് ലൊക്കേഷനിലാണ് കാജലും ഭർത്താവ് ഗൗതം കിച്ച്‍ലുവുമെത്തിയത്.

ചിരഞ്‌ജീവിയുടെ വരവേൽപ് വാർത്ത  തെന്നിന്ത്യൻ താരറാണി കാജൽ അഗർവാൾ വാർത്ത  കാജൽ ഭർത്താവ് ഗൗതം കിച്ച്‍ലു വാർത്ത  സൂപ്പർസ്റ്റാർ ചിരഞ്‌ജീവി സ്വാഗതം ചെയ്‌തു വാർത്ത  കാജലും ചിരഞ്‌ജീവിയും സിനിമ വാർത്ത  set of acharya kajal news  chiranjeevi welcomed kajal agarwal news  kajal and husband latest news
'ആചാര്യ'യിലെത്തിയ കാജലിനും ഭർത്താവിനും പൂച്ചെണ്ട് നൽകി ചിരഞ്‌ജീവിയുടെ വരവേൽപ്

ആചാര്യയുടെ ലൊക്കേഷനിലേക്ക് തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളും എത്തി. രണ്ട് മാസം മുൻപ് വിവാഹിതയായ കാജൽ ഭർത്താവ് ഗൗതം കിച്ച്‍ലുവിനൊപ്പമാണ് ചിത്രത്തിന്‍റെ സെറ്റിലെത്തിയത്. കാജലിനേയും ഗൗതമിനെയും തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്‌ജീവി സ്വാഗതം ചെയ്‌തു.

വിവാഹത്തിന് ശേഷം നടി ഭാഗമാകുന്ന ആദ്യ ചിത്രം കൂടിയാണ് ആചാര്യ. ആക്ഷൻ എന്‍റർടെയ്‌ൻമെന്‍റായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആചാര്യയിൽ ചിരഞ്‌ജീവിയും കാജൽ അഗർവാളുമാണ് മുഖ്യവേഷത്തിൽ എത്തുന്നത്. കൊരട്ടാല ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത് ഹൈദരാബാദിലാണ്. ഇന്ന് ആചാര്യയുടെ ചിത്രീകരണത്തിനായി കാജലും ഗൗതവും എത്തിയപ്പോൾ കേക്ക് മുറിച്ചും പൂച്ചെണ്ട് നൽകിയുമാണ് ചിരഞ്‌ജീവിയും സിനിമയുടെ അണിയറപ്രവർത്തകരും ഇരുവരെയും സ്വീകരിച്ചത്.

ആചാര്യയുടെ സംഗീതം ഒരുക്കുന്നത് മണി ശർമയാണ്. കോനിഡേല പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാം ചരൺ നിർമിക്കുന്ന ചിത്രത്തിൽ അദ്ദേഹം ചെറിയൊരു കഥാപാത്രവും ചെയ്യുമെന്നാണ് സൂചന. ഇതാദ്യമായല്ല കാജലും ചിരഞ്‌ജീവിയും തിരശ്ശീലയിൽ ഒന്നിക്കുന്നത്. തമിഴ് ചിത്രം കത്തിയുടെ റീമേക്കായ കൈദി നമ്പര്‍ 150 എന്ന സിനിമയിലും ഇരുവരുമായിരുന്നു ജോഡിയായത്. എന്നാൽ, ആചാര്യയിൽ ആദ്യം തെന്നിന്ത്യൻ താരം തൃഷയെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നതെങ്കിലും താരം ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് കാജൽ അഗർവാളിനെ തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.