ETV Bharat / entertainment

"യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്"; എംഎല്‍എ പിവി അന്‍വറിനെതിരെ വിനായകന്‍ - VINAYAKAN AGAINST MLA PV ANVAR

പിവി അന്‍വര്‍ എംഎല്‍എക്കെതിരെ നടന്‍ വിനായകന്‍. യുവതി യുവാക്കള്‍ ഇദ്ദേഹത്തെ നമ്പരുതെന്നുമാണ് വിനായകന്‍റെ പ്രതികരണം. അന്‍വറിന്‍റേത് മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം ആണെന്നും വിനായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

VINAYAKAN  VINAYAKAN AGAINST PV ANVAR  PV ANVAR  പിവി അന്‍വറിനെതിരെ വിനായകന്‍
Vinayakan against PV Anvar (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 28, 2024, 1:42 PM IST

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. അന്‍വറിന്‍റേത് മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം ആണെന്നും യുവതി യുവാക്കള്‍ ഇദ്ദേഹത്തെ നമ്പരുതെന്നുമാണ് വിനായകന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ് വിനായകന്‍റെ ഈ പ്രതികരണം.

"യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്. ശ്രീമാൻ പിവി അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.

പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവര്‍ അല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായെയും, ഖുദിറാം ബോസിനെയും, അബുബക്കറെയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരെയും, ചിരുകണ്ടനെയും……. നിങ്ങളുടെ അനുയായികൾ മറന്നു കഴിഞ്ഞു.

പിന്നെയല്ലേ പുത്തൻവീട്.... മിസ്‌റ്റര്‍ പിവി അൻവർ. താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്, നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ, ജയ് ഹിന്ദ്..." -വിനായകന്‍ കുറിച്ചു.

Also Read: വില്ലനായി മമ്മൂട്ടി? നാഗര്‍കോവിലില്‍ സിനിമയ്‌ക്ക് തുടക്കം - Mammootty Vinayakan movie started

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.