ETV Bharat / sports

വിരാട് കോലിയെ കാണാൻ 15കാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് ഏഴ് മണിക്കൂറിൽ 58 കിലോമീറ്റർ - Virat Kohli - VIRAT KOHLI

പ്രിയ താരത്തെ കാണാന്‍ ഉന്നാവോയിൽ നിന്നാണ് കുട്ടി ആരാധകന്‍ പുറപ്പെട്ടത്.

വിരാട് കോലി  വിരാട് കോലിയുടെ ആരാധകന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്
Virat Kohli (AP)
author img

By ETV Bharat Sports Team

Published : Sep 28, 2024, 1:47 PM IST

കാണ്‍പൂര്‍: വിരാട് കോലിയുടെ കടുത്ത ആരാധകനായ 15 വയസുകാരനായ കാർത്തികേ താരത്തെ കാണാൻ സൈക്കിളിൽ 58 കിലോമീറ്റർ സഞ്ചരിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാൺപൂരിലെ ഗ്രീൻ പാർക്കിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ പ്രിയ താരത്തെ കാണാന്‍ ഉന്നാവോയിൽ നിന്നാണ് കുട്ടി ആരാധകന്‍ പുറപ്പെട്ടത്.

പുലർച്ചെ 4 മണിക്ക് ഇരുട്ടിൽ യാത്ര ആരംഭിച്ച കഥ കാർത്തികേ വീഡിയോയില്‍ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, മാതാപിതാക്കൾ തന്നെ സ്വയം യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് കാർത്തികേ വെളിപ്പെടുത്തി. തന്‍റെ നാട്ടില്‍ നിന്ന് കാണ്‍പൂരിലേക്ക് സൈക്കിളിൽ ഏഴ് മണിക്കൂര്‍ സഞ്ചരിക്കേണ്ടി വന്നെന്നും കുട്ടി ആരാധകന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എന്നാല്‍ ടോസ് നേടിയ ഇന്ത്യ മൂടിക്കെട്ടിയ സാഹചര്യത്തിൽ ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തതിനാൽ വിരാട് കോലിയുടെ ബാറ്റിങ് കാണാനുള്ള കാർത്തികേയയുടെ ആഗ്രഹം പൂർത്തീകരിക്കാനായില്ല. 2015-ൽ ബംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യ അവസാനമായി ഒരു ഹോം ടെസ്റ്റിൽ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചത്. ഇന്നലെ മഴയെ തുടര്‍ന്ന് കളി നിർത്തിവച്ചു.

Also Read: യുവ ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ പരുക്ക്; ഇറാനി കപ്പില്‍ കളിക്കാനാകില്ല - Musheer Khan Accident

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.