മലയാളത്തിലെ മുൻനിര സിനിമകളിലെ സഹസംവിധായകൻ ജയിൻ കൃഷ്‌ണ തൃശൂരില്‍ അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയ സ്‌തംഭനം മൂലമാണ് മരണം. പി.കെ ജയകുമാർ എന്നാണ് യഥാർഥ പേര്. ആറാട്ട്, കള, പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്.
ബി ഉണ്ണികൃഷ്‌ണൻ, അനിൽ സി. മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി.എസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പവും സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
മോഹൻലാലിനെ നായകനാക്കി, അണിയറയിൽ ഒരുങ്ങുന്ന ആറാട്ട് ആണ് അവസാനചിത്രം. നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഭരണസമിതി അംഗവുമാണ്.
Also Read: ലോകം മറക്കാത്ത ബ്ലാക്ക് പാന്തർ ; ഇതിഹാസം കൺമറഞ്ഞിട്ട് ഒരു വർഷം
ജയിൻ കൃഷ്‌ണയുടെ അപ്രതീക്ഷിത വിയോഗവാർത്തയുടെ നടുക്കത്തിലാണ് സിനിമാമേഖല. മലയാളസിനിമാതാരങ്ങളും ഫെഫ്‌ക സംവിധായകരുടെ കൂട്ടായ്‌മയും അനുശോചനം രേഖപ്പെടുത്തി.