മനുഷ്യന്‍റെ സ്വാഭാവിക ജീവിതത്തിനെ തകിടം മറിച്ചുകൊണ്ട് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതും തുടർന്നുണ്ടായ ലോക്ക് ഡൗണും പശ്ചാത്തലമാക്കി പ്രശസ്‌ത ഛായാഗ്രഹകന്‍ കൂടിയായ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‌ത ചിത്രമാണ് ആർക്കറിയാം. തിയേറ്ററുകളിലെ റിലീസിന് ശേഷം ആമസോൺ പ്രൈം, നീ സ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ അടുത്തിടെ ചിത്രം പ്രദർശനത്തിന് എത്തി. സിനിമയിലെ അവതരണത്തിനും ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവരുടെ അഭിനയപ്രകടനത്തിനും പ്രശംസ ലഭിക്കുകയും ചെയ്തു.
- " class="align-text-top noRightClick twitterSection" data="">
ഒടിടിയിലെ സംപ്രേഷണത്തിന് ശേഷം മികച്ച പ്രതികരണം നേടിയ ആർക്കറിയാം ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പങ്കുവക്കുകയാണ് അണിയറപ്രവർത്തകർ. ബിജു മേനോൻ, പാർവതി, ഷറഫുദ്ദീൻ എന്നിവർ അവരുടെ കഥാപാത്രങ്ങൾക്കുള്ള നിർദേശം സംവിധായകനിൽ നിന്നും വിശദീകരിച്ച് അറിയുന്നതും സംവിധായകൻ നിർദേശങ്ങൾ നൽകുന്നതുമെല്ലാം മേക്കിങ് വീഡിയോയിൽ കാണാം. വയോധികനായുള്ള ബിജു മേനോന്‍റെ മേക്കോവറും കാമറക്ക് മുന്നിലെ പ്രകടനവും വീഡിയോയിൽ പ്രകടമായി കാണാം. ഒന്നാം കൊവിഡ് തരംഗത്തിന് ശേഷമുള്ള ചിത്രമായതിനാൽ മാസ്‌ക് ധരിച്ചിട്ടുള്ള ചിത്രീകരണമാണെന്ന പ്രത്യേകതയുമുണ്ട്.
More Read: 'ആർക്കറിയാം' നീ സ്ട്രീമിലും റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിലുമെത്തും
മൂൺഷോട്ട് എന്‍റർടെയിൻമെന്‍റ്‌സിന്‍റെയും ഒപിഎം ഡ്രീം മിൽ സിനിമാസിന്‍റെയും ബാനറുകളിൽ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നായിരുന്നു ആർക്കറിയാം നിർമിച്ചത്. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ജി ശ്രീനിവാസ് റെഡ്ഡിയായിരുന്നു.