രജത ജൂബിലി നിറവില്‍ നില്‍ക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അറ്റന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സിനിമ നവാഗതനായ ജിതിന്‍ ഐസക് തോമസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. പേരുപോലെ തന്നെ സിനിമ ഒരോരുത്തര്‍ക്കും ഒരു അറിയിപ്പും, ഓർമപ്പെടുത്തലുമാണ്. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്‍റെ സ്വാധീനവും, അതിനിടയിലെ കുഞ്ഞു കുഞ്ഞു വേർതിരിവുകൾ അവർക്കിടയിൽ വലിയൊരു ജാതീയ വേർതിരിവായി മാറുന്നതും അതിനെ തുടർന്നുള്ള പ്രതിഷേധവുമാണ് അറ്റൻഷൻ പ്ലീസ് എന്ന സിനിമ.
- " class="align-text-top noRightClick twitterSection" data="">
ഡി.എച്ച് സിനിമാസിന്‍റെ ബാനറിൽ ഹരി വൈക്കം, ശ്രീകുമാർ എന്‍.ജെ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആനന്ദ് മൻമദൻ, ശ്രീജിത്ത് ബാബു, ജിക്കി പോൾ, ജോബിൻ പോൾ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 12ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ അറ്റൻഷൻ പ്ലീസ് പ്രദര്‍ശിപ്പിക്കും.